ADVERTISEMENT

കൊച്ചിക്കാർ ഏറെ നാളായി കാത്തിരുന്ന ഫോറം മാൾ മരടിൽ പ്രവർത്തനം തുടങ്ങി. രാജ്യാന്തര ഷോപ്പിങ് അനുഭവം കേരളത്തിന്റെ അഭിരുചിക്കിണങ്ങുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ഫോറം മാൾ റിയൽ എസ്റ്റേറ്റ് രംഗത്ത് രാജ്യത്തെ മുൻനിരക്കാരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മൂന്നാമത്തെ മാളാണ്. ബെംഗളൂരുവിലാണ് മറ്റ് രണ്ട് മാളുകളും സ്ഥിതി ചെയ്യുന്നത്. അടുത്ത് തന്നെ കൊച്ചിയിൽ ഇന്‍ഫോ പാർക്കിനടുത്ത് നാലാമത്തെ മാളിന്റെ നിർമാണം ആരംഭിക്കുമെന്ന് ഫോറം മാളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി മുഹമ്മദലി പറഞ്ഞു. 

മരടിൽ ദേശീയ പാതയോരത്ത് പ്രവർത്തനമാരംഭിച്ച 10ലക്ഷം ചതുരശ്ര അടിയിലുള്ള ഫോറം മാളിൽ 150 ലേറെ റീട്ടെയിൽ കടകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ രാജ്യാന്തര ബ്രാൻഡുകളുടേതുൾപ്പടെ 90 എണ്ണം പ്രവര്‍ത്തനം തുടങ്ങി. പുതുമയാർന്ന രൂപഭാവങ്ങളോടെ പ്രവർത്തനമാരംഭിച്ചിട്ടുള്ള ലുലു ഹൈപ്പർ മാര്‍ക്കറ്റാണ് സിഗിനേച്ചർ സ്റ്റോറെന്ന് മുഹമ്മദലി വ്യക്തമാക്കി. കേരളത്തിലേയ്ക്ക് ഷോപ്പേഴ്സ് സ്റ്റോപ് ആദ്യമായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മാർക്ക് ആൻഡ് സ്പെൻസർ, ലൈഫ്സ്റ്റൈൽ എന്നിവരുൾപ്പടെ വമ്പൻ ബ്രാന്‍ഡുകളാണുള്ളത്. ഷെഫ് പിള്ളയുടെ റെസ്റ്റോറന്റ് ഉൾപ്പടെ 20 റസ്റ്റോറന്റുകളുമുണ്ട്.

English Summary : Forum Mall in Kochi Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com