കൊൽക്കത്ത നഗരത്തിൽ ഊബർ ബസ് സർവീസ്

Mail This Article
കൊൽക്കത്ത∙ നഗരത്തിൽ ഊബർ ബസ് സർവീസ് ആരംഭിക്കുന്നു . അടുത്ത മാർച്ചോടെ 60 എയർ കണ്ടിഷൻ ബസുകൾ ഓടിക്കാനാണ് ഊബർ തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ ഊബറും സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പും ഒപ്പിട്ടു. 2025 ആകുന്നതോടെ ഒരു കോടി ഡോളറിന്റെ നിക്ഷേപം ഊബർ കൊൽക്കത്തയിൽ നടത്തും. അഞ്ചു വർഷത്തിനകം 50000 തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.
നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനായുള്ള ഷട്ടിൽ സർവീസ് രാത്രി 10 മണി വരെയായിരിക്കും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ലൈവ് ട്രാക്കിങ് സൗകര്യവും ഉണ്ടാകും. പാർപ്പിട മേഖലകളെക്കൂടി ഉൾപ്പെടുത്തിയായിരിക്കും ബസ് സർവീസ്