അഞ്ച് മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഈസ്റ്റേൺ
Mail This Article
തിരക്കേറിയ ജീവിതത്തിൽ പാചകം എളുപ്പമാക്കി അഞ്ചു മിനിറ്റ് കൊണ്ട് റെഡിയാക്കി കഴിക്കാൻ കഴിയുന്ന ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ ഈസ്റ്റേൺ അവതരിപ്പിച്ചു. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നീ അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇൻസ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേൺ അവതരിപ്പിച്ചിരിക്കുന്നത്. മലയാളികൾ പ്രഭാത ഭക്ഷണം പരമ്പരാഗത രീതിയിൽ കഴിക്കണമെന്ന് ഇഷ്ടപ്പെടുന്നതിനാൽ തനിമ നിലനിർത്തി അനായാസമായി തയാറാക്കാനുള്ള് ചുവട് വയ്പ്പാണിതെന്ന് ഓർക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശർമ പറഞ്ഞു. അധ്വാനം ലഘൂകരിച്ചു പെട്ടെന്ന് പാചകം ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണ് ഈ ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിലുള്ളതെന്ന് ഈസ്റ്റേൺ സിഎംഒ മനോജ് ലാൽവാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഉൽപ്പന്നങ്ങൾ ഇപ്പോൾ ആമസോൺ പോലുള്ള ഓൺലൈൻ വിപണികളിലും മാളുകൾ പോലുള്ള മോഡേൺ ഷോപ്പുകളിലും ലഭ്യമാണ്. 40 ഓളം വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയുമുണ്ട്.
1983-ൽ സ്ഥാപിതമായ ഈസ്റ്റേൺ, ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണിയിലെ മുൻനിര കമ്പനികളിൽ ഒന്നാണ്. മസാലകൾ, മസാല മിശ്രിതങ്ങൾ, അരിപ്പൊടികൾ, കാപ്പി, അച്ചാറുകൾ, പ്രഭാതഭക്ഷണ മിക്സുകൾ, പരമ്പരാഗത കേരള മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം മാർക്കറ്റിൽ ഈസ്റ്റേൺ അവതരിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ ഭക്ഷണ ബ്രാൻഡുകളിൽ ഒന്നാണ് ഈസ്റ്റേൺ. കൂടാതെ, രാജ്യാന്തര വിപണിയിലും ഈസ്റ്റേണിന്റെ വിപുലമായ സാന്നിധ്യമുണ്ട്. ഈസ്‌റ്റേൺ നോർവീജിയൻ കമ്പനിയായ ഓർക്ക്‌ല ഇന്ത്യൻ ഉപസ്ഥാപനമായ എംടിആർ ഫുഡ്‌സ് വഴി 2021-ൽ ഏറ്റെടുത്തിരുന്നു.