ADVERTISEMENT

ധാർമിക മൂല്യങൾ മുറുകെപ്പിടിച്ച് രാജ്യപുരോഗതി ലക്ഷ്യംവച്ച രത്തൻ ടാറ്റയ്ക്ക് വിട

∙എൻ.ചന്ദ്രശേഖരൻ

ടാറ്റ സൺസ് ചെയർമാൻ

ടാറ്റ ഗ്രൂപ്പിനെ പടുത്തുയർത്തിയ നേതാവു മാത്രമല്ല, രത്തൻ ടാറ്റ. രാജ്യത്തിന്റെ നിർമാണത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.എനിക്ക് അദ്ദേഹം  വഴികാട്ടിയും സുഹൃത്തുമായിരുന്നു. 

 

∙മുകേഷ് അംബാനി 

റിലയൻസ് ഇൻഡസ്ട്രീസ് 

ചെയർമാൻ

രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും വലിയ നഷ്ടമാണ്. രാജ്യത്തിനു നഷ്ടമാകുന്നത് ഏറ്റവും പ്രഗല്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ്.

∙സുന്ദർ പിച്ചൈ 

ആൽഫബെറ്റ് സിഇഒ

ഇന്ത്യയുടെ നവീന വ്യവസായ മുഖം വികസിപ്പിച്ചതിൽ രത്തൻ ടാറ്റയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയെ മെച്ചപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

∙ഗൗതം അദാനി

അദാനി ഗ്രൂപ്പ് ചെയർമാൻ

ഇന്ത്യയ്ക്കു നഷ്ടമാകുന്നത് വലിയ ദാർശനികനെയാണ്. ആധുനിക ഇന്ത്യയുടെ വഴി തുറന്നത് അദ്ദേഹമാണ്. 

∙ആനന്ദ് മഹീന്ദ്ര, 

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ

രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഓരോ ഇന്ത്യക്കാരനും ചെയ്യാനുള്ളത് അദ്ദേഹത്തെ അന്ധമായി അനുകരിക്കുകയെന്നതാണ്. 

∙ ഹർഷ് ഗോയങ്ക

ആർപിജി ഗ്രൂപ്പ് ചെയർമാൻ

രത്തൻ ടാറ്റ എന്ന അതികായകൻ മരിച്ചപ്പോൾ ഘടികാരങ്ങൾ വരെ നിലച്ചുപോയിരിക്കാം. അദ്ദേഹത്തിന്റെ ഓർമകൾ ഒരു മാർഗദീപമായി ലോകം മുഴുവനും വെളിച്ചം വീശും.

English Summary:

Prominent Indian industry leaders mourn the loss of Ratan Tata, remembering his immense contributions to the Tata Group, Indian industry, and the nation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com