ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഇതനുസരിച്ച് എല്ലാ പെന്‍ഷന്‍കാര്‍ക്കും ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. ഈ കാലയളവില്‍ പെന്‍ഷന്‍ വിതരണം മുടങ്ങില്ല. ഫെബ്രുവരി 28 വരെ പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ പെന്‍ഷന്‍ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സാധാരണയായി എല്ലാ വര്‍ഷവും നവംബര്‍ 30വരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അനുവദിക്കുന്നത്. പെന്‍ഷന്‍കാര്‍ അവരുടെ പ്രതിമാസ വിഹിതം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ഒരു ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ പത്ര പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ക്ക്  മുമ്പാകെ സമര്‍പ്പിക്കണം. അത് പെന്‍ഷന്‍ വിതരണ അതോറ്റികളില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ഓണ്‍ലൈനായി നല്‍കുകയോ ചെയ്യാം.

English Summary : Life Certificate Submission Date Extended to February 28th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com