ADVERTISEMENT

ഈ ജൂലൈ 31 ആണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതെന്ന് അറിയാമല്ലോ? എന്നാൽ സമയപരിധിക്കുള്ളിൽ ചെയ്യാൻ കഴിയില്ല, അതിനാൽ വൈകി റിട്ടേൺ  ഫയൽ ചെയ്യാനുള്ള ഡിസംബർ 31 നകം  ചെയ്യാമെന്നും അതിനുളള  5000 രൂപ പിഴ അടച്ചാൽ മതിയെന്നും ഉള്ള ആലോചനയിലാണോ ?   

എങ്കിൽ ശ്രദ്ധിക്കുക, പഴയ സ്ലാബ് പ്രകാരം ടാക്സ് പ്ലാനിങ് ന‌‌ടത്തിയ വ്യക്തിയാണ് നിങ്ങൾ എങ്കിൽ  റിട്ടേൺ വൈകിയാൽ ചിലപ്പോൾ വലിയ തുക നികുതി ഇനത്തിൽ തന്നെ നിങ്ങൾക്ക് അധികം അടയ്ക്കേണ്ടി വരും. അതിനു പുറമെ 5000 രൂപ പിഴയും നൽകേണ്ടി വരും. 

  • Also Read

 കാരണം ജൂലൈ 31 എന്ന സമയപരിധി കഴിഞ്ഞാൽ പിന്നെ പഴയ സ്ലാബ് പ്രകാരം  ആദായനികുതി  റിട്ടേൺ സമർപ്പിക്കാനാകില്ല. പുതിയ റെജീം പ്രകാരം ഉള്ള നിരക്കിലെ റിട്ടേൺ അനുവദിക്കൂ. പുതിയ സ്സാബിൽ നികുതി നിരക്ക് കുറവല്ലേ അപ്പോൾ പിന്നെ നികുതി കൂടുതലായി അടക്കേണ്ടിവരും എന്നത് ശരിയാണോ എന്ന സംശയം ഉയരാം. 

 ഏഴര ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനക്കാർക്ക് നികുതി കൂടില്ല.കാരണം പുതിയ സ്ലാബിൽ  അത്തരക്കാർക്ക്  നികുതിയേ നൽകേണ്ടതില്ല പക്ഷേ അതിലധികം ആണ്  വരുമാനം എങ്കിൽ നിങ്ങളുടെ കാര്യം കഷ്ടത്തിലാകും. കാരണം പഴയ സ്ലാബിൽ അനുവദിച്ചിട്ടുള്ള  പല  ഇളവുകളും കൃത്യമായ പ്ലാനിങ്ങോടെ ഉപയോഗപ്പെടുത്തുന്നവരാകും ഈ വിഭാഗത്തിൽ  ഏതാണ്ട് എല്ലാവരും തന്നെ. അതുകൊണ്ടാകുമല്ലോ പുതിയതിനു പകരം പഴയ സ്ലാബ് തിരഞ്ഞെടുത്തതും. മൊത്തം വരുമാനത്തിൽ 1.5 ലക്ഷം രൂപ മുതൽ 3–4 ലക്ഷം രൂപ വരെ  ഇളവുകൾ നേടുക വഴി  മൊത്തം നികുതി ബാധകമായ വരുമാനം  5 ലക്ഷത്തിൽ താഴെ ആക്കി  നയാ പൈസ നികുതി അടക്കേണ്ട എന്ന സ്ഥിതി പലരും ഉറപ്പാക്കിയിട്ടുമുണ്ടാകും. എന്നാൽ  ജൂലൈ 31 നകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ ഇത്തരക്കാരെല്ലാം പുതിയ സ്ലാബിൽ റിട്ടേൺ നൽകേണ്ടി വരും.  അർഹതപ്പെട്ട ഇളവുകളൊന്നും  ഉപയോഗപ്പെടുത്താനാകില്ല. അതോടെ  മൊത്തം നികുതി ബാധക വരുമാനം ഉയരും. അതനുസരിച്ച് നികുതിയും കൂടും. റിട്ടേൺ  ഫയൽ ചെയ്യുമ്പോൾ അധിക  നികുതിയും പിഴയും അടയ്ക്കുക എന്നതല്ലാതെ മറ്റ് മാർഗം ഒന്നും ഇല്ല. അതിനാൽ കൃത്യമായ ‌ടാക്സ് പ്ലാനിങ്ങോടെ പഴയ സ്ലാബ് തിരഞ്ഞെടുത്ത വ്യക്തിയാണ് നിങ്ങളെങ്കിലും കഴിയുന്നതും വേഗം റിട്ടേൺ സമർപ്പിക്കുക. അവസാനനിമിഷം ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ വലിയ തുക നികുതിയുംപിഴയും  അടക്കം നൽകേണ്ടി വരും. അത് ഒഴിവാക്കുക  

English Summary:

Submit Income tax Return On Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com