ADVERTISEMENT

വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വനിതകള്‍ക്ക് ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഉപകരിക്കുന്ന ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചു പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് പോളിസി.  

18 മുതല്‍ 75 വയസ് വരെയുള്ള എല്ലാ വനിതകള്‍ക്കും വ്യക്തിഗത, ഫ്ളോട്ടര്‍ പോളിസികളായി ഇതു ലഭിക്കും. ഒരു വര്‍ഷ, രണ്ടു വര്‍ഷ, മൂന്നു വര്‍ഷ കാലാവധികള്‍ക്കായി എടുക്കാവുന്ന ഈ പോളിസിയുടെ പ്രീമിയം ത്രൈമാസ, അര്‍ധ വാര്‍ഷിക തവണകളായി അടക്കാം. മുന്‍കൂട്ടിയുള്ള വൈദ്യ പരിശോധനകളും ആവശ്യമില്ല. സാധാരണ ആശുപത്രി ചികില്‍സയ്ക്കു പുറമെ അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ചികില്‍സ, പ്രസവം (മുന്‍പും പിന്‍പുമുള്ള പരിരക്ഷ), വിവിധ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രതിരോധ ആരോഗ്യ പരിശോധനകള്‍, സ്വയമേയുള്ള സ്റ്റെറിലൈസേഷന്‍, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ തുടങ്ങിയവയ്ക്കും സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പരിരക്ഷ ലഭിക്കും. നവജാത ശിശുക്കള്‍ക്കും പരിരക്ഷ ലഭ്യമാണ്. ഒരു കോടി രൂപ വരെയുള്ള പരിരക്ഷ ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഒരു വനിതയെങ്കിലുമുളള കുടുംബത്തിന് ഫ്ളോട്ടര്‍ പദ്ധതി പ്രകാരം ഭര്‍ത്താവിനും ആശ്രിതരായ കുട്ടികള്‍ക്കും പരിരക്ഷ ലഭിക്കും. 

English Summary: Star Women Care Isurance Policy will Give Coverage for Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com