ADVERTISEMENT

ഒളിഞ്ഞിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി ഉപയോഗിക്കുന്നവർക്ക് സമ്പത്ത് കുന്നുകൂടുന്ന അനുഭവങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ വെറും 20 ദിവസം കൊണ്ട് 1100 ഡോളർ നിക്ഷേപം 10.62  ലക്ഷം ഡോളറാക്കി മാറ്റിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ക്രിപ്റ്റോ വിപണി കൃത്യമായി ഉയരുമെന്ന കണക്കുകൂട്ടലാണ് ഒരു ക്രിപ്റ്റോ വ്യാപാരിയെ  ദിവസങ്ങൾക്കുള്ളിൽ കോടിപതിയാക്കി മാറ്റിയത്. നിക്ഷേപങ്ങളിലൂടെ മാത്രമേ സമ്പത്ത് വളരുകയുള്ളൂ എന്ന സിദ്ധാന്തം കാറ്റിൽ പറത്തുകയാണ് ഇത്തരം  സംഭവങ്ങൾ. വ്യാപാരിയുടെ വിവരങ്ങൾ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

സോളാന അധിഷ്ഠിത മീം കോയിനായ യുറോലിതിൻ എയിൽ(URO) നിക്ഷേപിച്ചാണ് ഈ 'അജ്ഞാത' വ്യാപാരി കോടികൾ കൊയ്തത്. ഈ വ്യാപാരത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  RIF എന്ന മീം കോയിനിൽ നിന്നും ഈ വ്യാപാരി നല്ല ലാഭം ഉണ്ടാക്കി.

bitcoin-3-

ക്രിപ്റ്റോ കറൻസി വിപണിയിൽ ഉണ്ടായ അഭൂതപൂർവമായ ഉണർവാണ് ക്രിപ്റ്റോ കറൻസികളോടൊപ്പം മീം കോയിനുകളുടേയും മൂല്യം കുത്തനെ  കൂടാൻ കാരണമായത്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.                                                                                                             

crypto-coin - 1

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Discover how one anonymous trader turned $1,100 into $10.62 million in just 20 days by investing in meme coins like Urolithin Ail (URO) amidst the recent crypto market surge. Learn about the top performing cryptocurrencies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com