കാനഡയിൽ പഠിക്കാൻ പോകുകയാണോ? കുറച്ച് പണം ലാഭിക്കാൻ ഈ മാർഗം നോക്കാം
Mail This Article
കാനഡയിൽ പഠിക്കാൻ പോകുമ്പോൾ പല എയർലൈൻസ് കമ്പനികളും വിദ്യാർത്ഥികൾക്ക് കൂടുതൽ ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യം നൽകുന്നുണ്ട്. 23 കിലോ വീതമുള്ള 2 ചെക്ക് ഇൻ ബാഗേജും 7 കിലോ തൂക്കം വരെയുള്ള ഹാൻഡ് ബാഗേജുമാണ് സാധാരണ രീതിയിൽ വിദ്യാർത്ഥി ആണെന്ന രേഖകൾ കാണിച്ചാൽ കൊണ്ടുപോകാവുന്നത്. എന്നാൽ ഈ സൗകര്യം എല്ലാ എയർലൈൻ കമ്പനികളും നൽകുന്നില്ല. അതിനാൽ കൂടുതൽ ബാഗേജ് കൊണ്ടുപോകാൻ സൗകര്യം തരുന്ന എയർലൈൻ കമ്പനി നോക്കി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌താൽ കൂടുതൽ സാധനങ്ങൾ കൈയ്യിൽ കരുതാനാകും. കാനഡയിൽ ചെന്നിറങ്ങി അവിടത്തെ രീതികളോട് പൊരുത്തപ്പെടാനും, സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യങ്ങൾ എവിടെയെന്ന് മനസ്സിലാക്കി വരുന്ന സമയം വരെ പിടിച്ചു നിൽക്കാനും ഇത് സഹായിക്കും. വീട്ടിൽ നിന്നുള്ള കൂടുതൽ കാലം ഉപയോഗിക്കാവുന്ന ഭക്ഷണ സാധനങ്ങൾ കൂടുതൽ കൊണ്ടുപോയാൽ കാനഡയിലെ ആദ്യ ദിവസങ്ങളിൽ കുറച്ചു പോക്കറ്റ് ചോർച്ച തടയാനാകും.
അതുപോലെ 'മെയ്ക്ക് മൈ ട്രിപ്പ്' പോലുള്ള സൈറ്റുകൾ വഴി ബുക്ക് ചെയ്‌താൽ പല എയർ ലൈനുകളുമായി സഹകരിച്ച് സാധാരണയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ അവർ വിദ്യാർത്ഥികൾക്ക് ചെയ്യുന്നുണ്ട്.