ADVERTISEMENT

അടുക്കളയിൽ അമ്മ ഉണ്ടാക്കി വച്ചരിക്കുന്ന പലഹാരങ്ങൾ ആരും കാണാതെ എടുത്തു തിന്നുമ്പോഴുള്ള സുഖം! ആഹാ പറഞ്ഞറിയിക്കാൻ പറ്റില്ല. ഓൺലൈനിലും അങ്ങനെ  വീട്ടിലെ മറ്റാരും കാണാതെ ചില സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കാറില്ലേ? അത്തരക്കാർക്ക് സ്വിഗി സൗകര്യമൊരുക്കുന്നു. 'ഇൻകോഗ്‌നിറ്റോ മോഡിൽ' ആദ്യമായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഇന്ത്യയിൽ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റൽ സേവനങ്ങളിൽ സ്വകാര്യത കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ശ്രമിക്കുന്നത്. Swiggy Food, Instamart എന്നിവയിൽ  സൗകര്യം  ലഭ്യമാണ്.

സാധനങ്ങൾക്ക് ഓർഡർ നൽകാനും, വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് സ്വകാര്യമായി സൂക്ഷിക്കാനും  ഇൻകോഗ്നിറ്റോ മോഡിലൂടെ സാധിക്കും. Swiggy Instamart-ലെ വ്യക്തിഗത ആരോഗ്യ ഉൽപ്പന്നങ്ങൾ പോലുള്ളവയ്ക്ക് ഇൻകോഗ്നിറ്റോ മോഡ് വളരെ  അനുയോജ്യമാണെന്ന് Swiggy പറയുന്നു. അത്തരം ഓർഡറുകൾ സ്വകാര്യമായി ചെയ്യാമെന്ന് മാത്രമല്ല, മറ്റുള്ളവർ കാണില്ല എന്ന് ഉറപ്പ് വരുത്താനും ഇത് സഹായിക്കും. പുറത്തു പോയി വാങ്ങാൻ മടിയുള്ള സാധനങ്ങൾ ഇങ്ങനെ ഓൺലൈൻ ആയി ഇൻകോഗ്നിറ്റോ മോഡിൽ വാങ്ങാൻ കഴിഞ്ഞാൽ അത് പല സാധനകൾക്കുമുള്ള ഡിമാൻഡ് കൂട്ടും  എന്ന് സ്വിഗി കണക്കുകൂട്ടുന്നു.

'സർപ്രൈസ്'
 
ഇത് മാത്രമല്ല വീട്ടിലെ ആരുടെയെങ്കിലും ജന്മദിന പാർട്ടി ഒരുക്കുന്നുണ്ടെങ്കിൽ അതിനുള്ള സാധനങ്ങൾ രഹസ്യമായി ഓർഡർ ചെയ്യാനും, ഭക്ഷണം ഓർഡർ ചെയ്യാനും ഇൻകോഗ്നിറ്റോ മോഡ് സഹായിക്കും.വീട്ടുകാരെ സർപ്രൈസ് പാർട്ടി കൊടുത്ത് ഞെട്ടിക്കാം എന്ന് ചുരുക്കം. നിലവിൽ 10 ശതമാനം സ്വിഗ്ഗി ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്, വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കും. 

English Summary:

Swiggy introduces Incognito Mode in India for discreet purchases on Swiggy Food and Instamart. Keep your orders private and avoid any judgmental looks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com