ADVERTISEMENT

അഹമ്മദാബാദ്∙ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും തമ്മില്‍ എന്താണ് ബന്ധം? ഒറ്റ നോട്ടത്തില്‍ ബന്ധമില്ലെന്നു തോന്നാം. പക്ഷേ സമൂഹമാധ്യമങ്ങളിൽ അങ്ങനെയല്ല പറയുന്നത്. കുറച്ചു ദിവസം മുന്‍പ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ട്വിറ്ററില്‍ അമിത് മിശ്രയുടെ പരിശീലന ചിത്രം പങ്കുവച്ചിരുന്നു. താടിയൊക്കെ വച്ചു പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ട് ക്രിക്കറ്റ് ആരാധകര്‍ സര്‍പ്രൈസായി. ചിത്രം കണ്ടപാടെ കേരളത്തിലെ സിനിമാ പ്രേമികള്‍ ഇത് ലാലേട്ടനല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു.

താടി വച്ച അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിലെ ഗെറ്റപ്പും കൂട്ടിച്ചേര്‍ത്ത് സംഭവം വൈറലായി. ഏതായാലും തൊട്ടുപിന്നാലെ ലക്നൗവിന്റെ സമൂഹ മാധ്യമത്തിലെ കമന്റ് ബോക്സ് നിറയെ മോഹൻലാൽ ആരാധകരുടെ പ്രതികരണങ്ങൾ നിറഞ്ഞു. കമന്റ്ബോക്സിലെ ആരാധകപ്രവാഹം കണ്ട് ഒടുവില്‍ ലക്നൗ തന്നെ മറുപടിയുമായെത്തി.

മോഹന്‍ലാല്‍ ചിത്രത്തിന്റെ മാസ് പശ്ചാത്തല സംഗീതമൊക്കെ ചേര്‍ത്ത് അമിത് മിശ്രയുടെ തകർപ്പനൊരു വീഡിയോയാണ് ലക്നൗ ട്വിറ്ററില്‍ പങ്കുവച്ചത്. മോഹന്‍ലാലിലെ കൂടി മെന്‍ഷന്‍ ചെയ്ത് പോസ്റ്റിലും മലയാളി ആരാധകരുടെ സ്നേഹ പ്രകടനം കാണാം. ഈ വി‍ഡിയോയും ആരാധകര്‍ ഏറ്റെടുത്തു.

English Summary: Lucknow Super Giants shared mass video of Amit Mishra

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com