വരുൺ ഒരു ചക്രവർത്തി; അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ സഹായിച്ചു: കൊൽക്കത്ത അരങ്ങേറ്റത്തിനു പിന്നാലെ മോയിൻ അലി

Mail This Article
ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ വരുൺ ചക്രവർത്തിക്കൊപ്പം ബോൾ ചെയ്തത് തന്റെ ബോളിങ് മെച്ചപ്പെടാനും വിക്കറ്റ് നേടാനും സഹായിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മോയിൻ അലി. ‘വരുണിന് വേണ്ട പിന്തുണ നൽകുക എന്നതായിരുന്നു എന്റെ ജോലി. അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ എന്നെ സഹായിച്ചു’ മത്സരശേഷം മോയിൻ പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനേ സാധിച്ചുള്ളൂ. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മോയിൻ അലി, വരുൺ ചക്രവർത്തി, ഹർഷിത് റാണ, വൈഭവ് അറോറ എന്നിവരാണ് രാജസ്ഥാനെ തളച്ചത്.
മറുപടി ബാറ്റിങ്ങിൽ ക്വിന്റൻ ഡികോക്കിന്റെ (61 പന്തിൽ 97 നോട്ടൗട്ട്) കരുത്തിൽ 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യം കണ്ടു.