ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പ്ലേഓഫിൽ റയൽ – മാഞ്ചസ്റ്റർ സിറ്റി പോരാട്ടം; പിഎസ്ജിക്ക് ബെഹസ്റ്റ്, ബയണിന് സെൽറ്റിക്ക്!

Mail This Article
നിയോൺ (സ്വിറ്റ്സർലൻഡ്)∙ ഇത്തവണ ചാംപ്യൻസ് ട്രോഫി ഫുട്ബോളിൽ പ്രീക്വാർട്ടർ കളിക്കാൻ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡ്, മുൻ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി എന്നിവരിൽ ഒരു ടീമേ ഉണ്ടാകൂ എന്ന് തീർച്ചയായി. സ്വിറ്റ്സർലൻഡിലെ നിയോണിൽ നടന്ന പ്രീക്വാർട്ടർ പ്ലേഓഫ് നറുക്കെടുപ്പിൽ, റയൽ മഡ്രിഡിന് എതിരാളികളായി മാഞ്ചസ്റ്റർ സിറ്റി എത്തിയതോടെയാണിത്. രണ്ടു പാദങ്ങളിലായാണ് പ്രീക്വാർട്ടർ പ്ലേ ഓഫ് നടക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികളായി വരാൻ സാധ്യയുണ്ടായിരുന്ന ബയൺ മ്യൂണിച്ചിന് സെൽറ്റിക്കാണ് എതിരാളികൾ.
ലിവർപൂളും ആർസനലും ഉൾപ്പെടെയുള്ള ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ കടന്നപ്പോൾ, റയൽ മഡ്രിഡിനു പുറമേ കരുത്തരായ ബയൺ മ്യൂണിച്ചും പിഎസ്ജിയും ഉൾപ്പെടെയുള്ള വമ്പൻമാർ പ്ലേഓഫ് കളിക്കേണ്ട അവസ്ഥയിലാണ്. ചാംപ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റ് പ്രകാരം, ആകെയുള്ള 36 ടീമുകളിൽ ആദ്യ എട്ടു സ്ഥാനത്തെത്തുന്ന ടീമുകളാണ് നേരിട്ട് പ്രീക്വാർട്ടറിന് യോഗ്യത നേടുക. ഒൻപതു മുതൽ 24 വരെ സ്ഥാനങ്ങളിലുള്ള 16 ടീമുകൾ പ്ലേഓഫ് കളിച്ച് ജയിക്കുന്ന എട്ടു ടീമുകൾ കൂടി പ്രീക്വാർട്ടറിൽ കടക്കും. ശേഷിക്കുന്ന 12 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.
∙ പ്രീക്വാർട്ടർ പ്ലേ ഓഫിലെ എതിരാളികൾ
ക്ലബ് ബ്രൂഷെ (ബെൽജിയം) – അറ്റലാന്റ (ഇറ്റലി)
സ്പോർട്ടിങ് ലിസ്ബൺ (പോർച്ചുഗൽ – ബൊറൂസിയ ഡോർട്മുണ്ട് (ജർമനി)
മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) – റയൽ മഡ്രിഡ് (സ്പെയിൻ)
സെൽറ്റിക്ക് (സ്കോട്‍ലൻഡ്) – ബയൺ മ്യൂണിച്ച് (ജർമനി)
യുവെന്റസ് (ഇറ്റലി) – പിഎസ്‌വി ഐന്തോവൻ (നെതർലൻഡ്സ്)
ഫെയെനൂർദ് (നെതർലൻഡ്സ്) – എസി മിലാൻ (ഇറ്റലി)
ബെഹസ്റ്റ് (ഫ്രാൻസ്) – പിഎസ്ജി (ഫ്രാൻസ്)
മോണക്കോ (ഫ്രാൻസ്) – ബെൻഫിക്ക (പോർച്ചുഗൽ)
∙ നേരിട്ട് പ്രീക്വാർട്ടർ ഉറപ്പിച്ച ടീമുകളും പോയിന്റും
1. ലിവർപൂൾ (21)
2. ബാർസിലോന (19)
3. ആർസനൽ (19)
4. ഇന്റർ മിലാൻ (19)
5. അത്‍ലറ്റിക്കോ മഡ്രിഡ് (18)
6. ബയേർ ലെവർക്യൂസൻ (16)
7. ലീൽ (16)
8. ആസ്റ്റൺ വില്ല (16)