അഫ്സൽ ഫോട്ടോ ഫിനിഷ്! പുരുഷ 800 മീറ്ററിൽ വെള്ളി
Mail This Article
ഹാങ്ചോ ∙ തിരിച്ചടികളിൽ പതറാതെ ക്ഷമയോടെ കാത്തിരിക്കുന്നത് മെഡലിന്റെ ഫലം ചെയ്യുമെന്ന് മുഹമ്മദ് അഫ്സൽ തെളിയിച്ചു. ഏഷ്യൻ ഗെയിംസ് പുരുഷ 800 മീറ്ററിൽ വെള്ളി മെഡൽ നേടിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി അഫ്‌സൽ കരിയറിലെ പ്രധാന രാജ്യാന്തര നേട്ടമാണ് സ്വന്തമാക്കിയത്. 2015ൽ സീനിയർ തലത്തിൽ അരങ്ങേറിയതു മുതൽ അഫ്സൽ മനസ്സിൽ സൂക്ഷിച്ച സ്വപ്നമാണ് ഇന്നലെ യാഥാർഥ്യമായത്. പരുക്കും യോഗ്യതാ നഷ്ടവുമടക്കമുള്ള പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ചാണ് ആ സ്വപ്നത്തിലേക്ക് അഫ്സൽ കുതിച്ചെത്തിയത്.
800 മീറ്ററിൽ ഹീറ്റ്സിൽ ഒന്നാംസ്ഥാനക്കാരനായിരുന്ന അഫ്സലിനു ഫൈനലിന്റെ തുടക്കം മുതൽ ലീഡ് നേടാനായി. അവസാന ലാപ്പിൽ ലീഡ് കൈവിട്ടെങ്കിലും ഫൊട്ടോഫിനിഷിൽ ഒമാന്റെ മുഹ്സിൽ ഹുസൈനെ മറികടന്ന് വെള്ളിയുറപ്പാക്കി. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം കൃഷൻ അയോഗ്യനായി.
English Summary : Muhammad Afzal in men's 800m got silver medal