ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക നമ്പ്യാർ. സംഗീത സംവിധായകനായ വിജയ് മാധവിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. ദേവിക ഗർഭിണിയായതു മുതൽ എല്ലാ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദേവികയ്ക്ക് ഒമ്പതാം മാസത്തിൽ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് കുടുംബം. 

9 വിധ പലഹാരങ്ങളുമായി വീട്ടിലെത്തി മകൾക്ക് സർപ്രൈസ് ഒരുക്കിയത് ദേവികയും അച്ഛനും അമ്മയും മറ്റ് കുടുംബാഗങ്ങളുമാണ്. കുടുംബത്തിന്റെ സർപ്രൈസ് വിജയ് മാധവാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നായികയുടേത് ഒരു സർപ്രൈസ് കുടുംബം ആണെന്ന് തോന്നുന്നു. ഒമ്പതാം മാസം ഒമ്പതു പലഹാരവുമായി അച്ഛനും അമ്മയും മാമനും മാമിയും സർപ്രൈസ് എൻട്രി, എന്ന പേരിലാണ് വിജയ് വിഡിയോ പങ്കുവച്ചത്. വിഡിയോ ആരാധകർ ഏറ്റെടുത്തു. 

സെറ്റ് സാരി ധരിച്ച് നിറയെ കുപ്പിവളകളുമായി വളരെ സുന്ദരിയായാണ് ദേവിക. ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങാണിതെന്നും ഇത് ഏറെ ആഗ്രഹിച്ചിരുന്നെന്നും ദേവിക പറഞ്ഞു. 

നേരത്തെ ദേവികയുടെ സഹോദരി പൂജ്യ 9 ഭക്ഷണസാധനങ്ങളുമായി വളകാപ്പ് ചടങ്ങ് നടത്തിയിരുന്നു. 

Content Summary: Family surprises Devika Nambiar On her 9 month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com