ADVERTISEMENT

പ്രണയബന്ധത്തെ കുറിച്ച് മനസ്സു തുറന്ന് ശോഭിത ധുലിപാലയും നാഗചൈതന്യയും. കൃത്യമായ സമയത്താണ് നാഗചൈതന്യയുമായി പ്രണയത്തിലായതെന്ന് ശോഭിത പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ഒരു ആരാധകന്റെ ചോദ്യത്തില്‍ നിന്നാണ് ഇവിടെ വരെ എത്തിയതെന്നും ശോഭിത കൂട്ടിച്ചേർത്തു. വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെെയും പ്രതികരണം. 

‘ഒരിക്കല്‍ എന്റെ ഇൻസ്റ്റഗ്രാമില്‍ ഒരു കമന്റ് വന്നു. എന്തുകൊണ്ടാണ് ചായ് അക്കിനേനിയെ നിങ്ങൾ തിരിച്ചു ഫോളോ ചെയ്യാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ആ ചോദ്യം എന്റെ മനസ്സിൽ ഉടക്കി. അങ്ങനെ ഞാൻ നാഗ ചൈതന്യയുടെ പ്രൊഫൈല്‍ നോക്കി. കേവലം 70പേരെ മാത്രമാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്. ഞാനും അതിൽ ഉള്‍പ്പെടുന്നു.  അതുകണ്ടപ്പോൾ എനിക്കു ചെറിയ സന്തോഷം തോന്നി. ഞാൻ അദ്ദേഹത്തെ തിരിച്ചും ഫോളോ ചെയ്തു.’– ശോഭിത പറഞ്ഞു. 

ഇൻസ്റ്റഗ്രാമിൽ സംസാരിച്ച ശേഷം 2022 ഏപ്രിലിലായിരുന്നു ഇരുവരുടെയും ആദ്യത്തെ ഡേറ്റിങ്. ‘അദ്ദേഹം സമചിത്തനും ശുഭാപ്തി വിശ്വാസിയും  തെളിഞ്ഞ മനസ്സിനുടമയുമാണ്. അയാളെ സ്വീകരിക്കാൻ പാകമായ ഒരു മനസ്സ് എനിക്കുമുണ്ടായി. എല്ലാംകൊണ്ടും വളരെ കൃത്യസമയമായിരുന്നു അത്. പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. സ്വാഭാവികമായി സംഭവിച്ചതാണ്.’– ശോഭിത വ്യക്തമാക്കി. ശേഷം ഇരുവരും മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറയുകയും ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. 

English Summary:

Sobhita Dhulipala and Naga Chaitanya's Unconventional Love Story

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com