ADVERTISEMENT

വിമർശനങ്ങളും നെഗറ്റിവ് കമന്റുകളും ഏറെയുണ്ടെങ്കിലും ഫാഷൻ ലോകത്ത് ഉർഫി ജാവേദിനെ തോൽപ്പിക്കാൻ ഇന്ത്യയിൽ മറ്റാരുമില്ല എന്നതിനു തർക്കമില്ല. പൂവും കായും മുതൽ കയറും റേസറുകളും വരെ ഉർഫി ഗ്ലാമറസ് വസ്ത്രമാക്കി മാറ്റിക്കളയും. വസ്ത്രത്തിൽ എന്തു പുതിയ പരീക്ഷണമാവും ഉർഫി നടത്താൻ പോകുന്നത് എന്ന കൗതുകത്തോടെയാണ് ഓരോ തവണയും താരത്തിനു മുന്നിൽ മാധ്യമങ്ങൾ എത്തുന്നത്. ഇപ്പോൾ ഈ പ്രതീക്ഷകളൊക്കെ കടത്തിവെട്ടിക്കൊണ്ട് ഉർഫി നടത്തിയിരിക്കുന്ന ഒരു ഫാഷൻ പരീക്ഷണം ഇന്നോളമുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ്.

ചിയ വിത്തുകൾ പാകി മുളപ്പിച്ച വസ്ത്രം ഒരുക്കിയിരിക്കുകയാണ് താരം. സമാനതകളില്ലാത്ത ഈ വസ്ത്രം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളടക്കം ഉർഫിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെപുറത്തുവന്നിട്ടുണ്ട്. ഇത്തവണത്തെ വസ്ത്ര ഡിസൈനിങ്ങിന് പിന്നിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജാക്കി ഷ്രോഫിന്റെ നിർദ്ദേശം അപ്പാടെ അനുസരിച്ചുകൊണ്ടാണ് ഇങ്ങനെയൊരു ഫാഷൻ പരീക്ഷണത്തിന് ഉർഫി മുതിർന്നിരിക്കുന്നത്. ചെടികൾ ഉപയോഗിച്ച് ഒരു വസ്ത്രം ഒരുക്കിക്കൂടെ എന്നാണ് ജാക്കി മുൻപ് ഉർഫിയോട് ചോദിച്ചിരുന്നത്.

ജാക്കി ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയ്ക്കൊപ്പം ഉർഫി പങ്കുവച്ചിട്ടുണ്ട്. ഒരു സിംഗിൾ പീസ് വസ്ത്രമാണ് വിത്ത് മുളപ്പിക്കാൻ ഉർഫി തിരഞ്ഞെടുത്തത്. അൽപം കട്ടിയേറിയ വസ്ത്രത്തിൽ നിറയെ കുതിർത്ത ചിയ വിത്തുകൾ ഒട്ടിച്ചുവച്ചു. ഉർഫി തന്നെ വിത്തുകൾ വസ്ത്രത്തിൽ ചേർത്തുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ വെള്ളം സ്പ്രേ ചെയ്തുകൊടുത്തു. അപ്പോഴേക്കും വിത്തുകൾ വളർന്നു തുടങ്ങി. എന്നാൽ ചില ഭാഗങ്ങളിൽ അവ വളരാതെ വിത്ത് രൂപത്തിൽ തന്നെ തുടർന്നിരുന്നു.

അങ്ങനെയങ്ങ് വിട്ടുകൊടുക്കാതെ വീണ്ടും അവിടങ്ങളിൽ വിത്തുകൾ ചേർത്തുവച്ചു. ഒടുവിൽ ഏഴു ദിവസത്തിനു ശേഷം വസ്ത്രമാകെ മൂടുന്ന രീതിയിൽ ചെടികൾക്കൊണ്ടു നിറഞ്ഞു. പിന്നെ ഒട്ടും വൈകാതെ അതു ധരിച്ച് ഉർഫി ഫോട്ടോഷൂട്ടും നടത്തി. ആരെയും ആകർഷിക്കുന്ന വിധത്തിൽ മനോഹരമായ പച്ചനിറത്തിലുള്ള വസ്ത്രത്തിന്റെ ചിത്രങ്ങൾ വളരെ വേഗത്തിൽ ശ്രദ്ധ നേടുകയായിരുന്നു. സെലിബ്രിറ്റികൾ അടക്കമുള്ളവർ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. വസ്ത്രം ഒന്നാന്തരമായിട്ടുണ്ടെന്നായിരുന്നു ജാക്കി ഷ്രോഫിന്റെ കമന്റ്. എത്രയും വേഗം ഉർഫി സ്വന്തമായി ഒരു ബ്രാൻഡ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വേറിട്ട ആശയങ്ങളുടെയും ഫാഷൻ സെൻസിന്റെയും കാര്യത്തിൽ ഉർഫിയെപ്പോലെ മറ്റൊരാളില്ല എന്നാണ് മറ്റുചില കമന്റുകൾ.

English Summary:

Urfi Javed's Chia Seed Dress: A Sustainable Fashion Revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT