മികച്ച ജോലിയുമായി യുകെയിലേക്ക് പറക്കാം; അഭിമുഖം കൊച്ചിയിൽ, നോര്‍ക്ക റൂട്സ് മുഖേന നിയമനം

Mail This Article
നോര്‍ക്ക റൂട്സ് മുഖേന യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകളിൽ ഡോക്ടർ (സൈക്യാട്രിസ്റ്റ്) നിയമനം. ഇന്റർവ്യൂ ജനുവരി 22 ന് കൊച്ചിയില്‍.
സൈക്യാട്രി സ്പെഷ്യൽറ്റിയില്‍ പിജിക്കു ശേഷം നാലു വർഷ പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷ അധ്യാപന പരിചയമുളളവർക്കു മുന്‍ഗണന. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. ഇന്റർവ്യൂ സമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല.
നിയമനം ലഭിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രസ്തുത ഭാഷാ യോഗ്യത നേടിയാൽ മതി. uknhs.norka@kerala.gov.in എന്ന ഇമെയിലിൽ ബയോഡേറ്റ, OET /IELTS സ്കോർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. www.nifl.norkaroots.org