ADVERTISEMENT

ബിരുദവും, കംപ്യൂട്ടർ അറിവുമുള്ളവർക്ക് ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ് ആകാൻ അവസരം. 1000ഒഴിവുണ്ട്. കരാർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേയ്ക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും.

∙തസ്തിക: എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)

∙ശമ്പളം: ആദ്യ വർഷം–29,000, രണ്ടാം വർഷം–31,000

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ, ഐടി അനുബന്ധ കാര്യങ്ങളിൽ പ്രാവീണ്യവും.

∙പ്രായം: 20–25.

യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്സനേൽ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ഓൺലൈൻ ടെസ്‌റ്റ് ഡിസംബർ ഒന്നിനു നടത്തും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

∙അപേക്ഷാ ഫീസ്: 1050 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 250). ഓൺലൈനിൽ ഫീസ് അടയ്‌ക്കാം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.idbibank.in

English Summary:

IDBI Bank Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com