ബിരുദക്കാർക്ക് ബാങ്ക് ജോലി നേടാൻ അവസരം; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 266 ഒാഫിസർ ഒഴിവ്

Mail This Article
ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടോ? എങ്കിൽ ബാങ്ക് ജോലി എളുപ്പം സ്വന്തമാക്കാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സോൺ ബേസ്‌ഡ് ഓഫിസർ തസ്തികയിലെ 266 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളം ഉൾപ്പെടുന്ന ചെന്നൈ സോണിൽ 58 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 9 വരെ.
ജെഎംജിഎസ് ഗ്രേഡ് –1 തസ്തികയാണ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ, എൻജിനീയറിങ്, സിഎ തുടങ്ങി പ്രഫഷനൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം. പ്രായം 21നും 32 നും മധ്യേ. സംവരണവിഭാഗക്കാർക്ക് ഇളവുണ്ട്. 2024 നവംബർ 30 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. ശമ്പളം: 48,480– 85,920
എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു നിയമനം.
വിവരങ്ങൾക്ക്: www.centralbankofindia.co.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..