അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ തസ്തികകളിൽ 115 ഒഴിവ്; ഒാൺലൈനായി ഉടൻ അപേക്ഷിക്കൂ

Mail This Article
ജാർഖണ്ഡ് ധൻബാദിലെ കോൾ മൈൻസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ഗ്രേഡ് III തസ്തികകളിലായി 115 ഒഴിവ്. സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) നടത്തുന്ന പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം. ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
∙ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ- 2023 ന്റെ ലിസ്റ്റിൽ ഉൾപ്പെട്ടവർ.
∙ സ്റ്റെനോഗ്രഫർ ഗ്രേഡ് III: സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ- 2022 ന്റെ ലിസ്റ്റിൽ ഉൾപ്പെട്ടവർ.
കൂടുതൽ വിവരങ്ങൾക്ക് https://starrating.coal.gov.in സന്ദർശിക്കുക.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..