ADVERTISEMENT

ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷയായ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ ഒന്നിനു ന‌ടക്കും. ഒക്ടോബർ 16 വരെ റജിസ്റ്റർ ചെയ്യാം. ഒരു പരീക്ഷാ നഗരത്തിൽ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ നവംബർ 30നും പരീക്ഷ നടത്തും.

1 മുതൽ 5 വരെ ക്ലാസുകൾക്കുള്ള പരീക്ഷ ഒന്നിന് ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയും 6–8 ക്ലാസുകൾക്കുള്ള പരീക്ഷ രണ്ടിനു രാവിലെ 9.30 മുതൽ 12 വരെയുമാണ് നടക്കുക. ‍ൈചൽഡ് ഡവലപ്മെന്റ് ആൻഡ് പെഡഗോഗി, കണക്ക്, പരിസ്ഥിതി പഠനം, സാമൂഹിക ശാസ്ത്രം, ഭാഷ 1, ഭാഷ 2 തുടങ്ങിയ മേഖലകളിൽ നിന്ന് 150 ചോദ്യങ്ങൾ വീതം ഓരോ പരീക്ഷയ്ക്കും ഉണ്ടാകും. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം.

പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 184 ൽ നിന്ന് 136 ആയി കുറച്ചിട്ടുണ്ട്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. വിവരങ്ങൾക്ക് https://ctet.nic.in

English Summary:

CDET Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com