Activate your premium subscription today
പടവലം നീണ്ടു വരണമെങ്കിൽ കായുടെ തുമ്പിൽ ചെറിയ കല്ലു കെട്ടിയിടണം എന്നു കേൾക്കുന്നു. ശരിയാണോ? -ശ്രീകുമാർ, മണ്ണാർക്കാട്, പാലക്കാട് പടവലം നീണ്ടു വരുന്നതിന് കായയുടെ അഗ്രഭാഗത്തു കല്ല് കെട്ടിയിടേണ്ടതില്ല. കേട്ടുകേൾവി വച്ച് പലരും ചെറിയ കായ ആകുമ്പോഴേക്കും തുമ്പിൽ കല്ലു കെട്ടിയിടും. തുടർന്ന് ആ ഭാഗം
ചോറ്റാനിക്കര ∙ അടുക്കളത്തോട്ടത്തിൽ വിളഞ്ഞ 10 അടിയോളം നീളമുള്ള പടവലം കൗതുകമാകുന്നു. കുരീക്കാട് തട്ടാശ്ശേരിയിൽ ആലീസ് ജോസഫിന്റെ കൃഷിയിടത്തിലാണു നീളമുള്ള പടവലം വിളഞ്ഞത്. വീട്ടിലെ ആവശ്യങ്ങൾക്കായി 3 മാസം മുൻപ് നട്ട പടവലത്തിൽ 3 എണ്ണമാണു നീളത്തിൽ വിളഞ്ഞത്. സാധാരണ പടവലത്തിനേക്കാൾ നീളം വച്ചതോടെയാണ് ആലീസ്
പതിറ്റാണ്ടുകളായി സണ്ണിക്ക് കൃഷി ജീവിതത്തിന്റെ ഭാഗമാണ്. തലമുറകൾ പകർന്നുനൽകിയ കൃഷി പാരമ്പര്യം കൈവിടാതെ നെഞ്ചോടു ചേർന്ന് കോട്ടയം മോനിപ്പള്ളി അഞ്ചാംതടത്തിൽ എ.ജെ.സണ്ണി മണ്ണിലേക്കിറങ്ങുമ്പോൾ മണ്ണും മികച്ച വിളവ് അദ്ദേഹത്തിനു നൽകുന്നു. പത്തും അൻപതും നൂറും മേനി വിളവ് കൃഷിയിടം സണ്ണിക്ക് സമ്മാനിക്കും. പടവലവും
പത്ത് സെന്റ് വരുന്ന പുരയിടത്തിൽ നട്ട് പരിപാലിച്ച പടവലമാണ് ഇപ്പോൾ വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ സംസാര വിഷയം. വട്ടംതൊട്ടിയിൽ തോമസിന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന പടവലത്തിൽ കായ്ക്കുന്നത് അദ്ഭുത പടവലങ്ങളാണ്. ഒൻപത് അടിയിലധികം നീളമുള്ള കായ്കൾ മണ്ണിൽ മുട്ടിയിട്ടും വളർച്ച അവസാനിച്ചിട്ടില്ല.
‘പടവലങ്ങ പോലെയാണ് വളർച്ച’ എന്നു പറഞ്ഞ് ഇനി ആരേയും കളിയാക്കാൻ നിൽക്കണ്ട, ഇങ്ങനെ അങ്ങു വളർന്നാൽ കളിയാക്കുന്നവരും ഞെട്ടും. 2.06 മീറ്റർ നീളത്തിലാണ് കർമലീത്ത സഭയിലെ വൈദികക്കൂട്ടായ്മയുടെ കൃഷിഭൂമിയിൽ പടവലം വിളഞ്ഞത്. ലോക്ഡൗൺ മൂലം ആശ്രമത്തിൽ ഒതുങ്ങിക്കൂടേണ്ടി വന്നപ്പോഴായിരുന്നു കൃഷി തീരുമാനം. സഭയുടെ
Results 1-5