കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. 2011 മുതൽ സിപിഎമ്മിന്റെ കെ.സുരേഷ് കുറുപ്പ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.