കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. വോർക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളികെ,മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ചേരുന്നതാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് ആയിരുന്നു എംഎൽഎ. അദ്ദേഹത്തിന്റെ മരണശേഷം 2019 ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.ഖമറുദീൻ തിരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണിത്.