തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലം. നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. സിപിഐ നേതാവ് സി.ദിവാകരൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.