Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഐയുടെ വി.എസ്.സുനിൽകുമാറാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് പാർട്ടി നേതൃത്വം തന്നോട് ചോദിച്ചിരുന്നതായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുന്നതിനു മുൻപായി ‘മനോരമ ഓൺലൈനി’നു നൽകിയ അഭിമുഖത്തിലാണ് ശ്രീകണ്ഠന്റെ വെളിപ്പെടുത്തൽ. തൃശൂരിൽ കൂടുതൽ സീറ്റ് കിട്ടിയെങ്കിൽ മാത്രമേ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുകയുള്ളൂ എന്നാണ് തന്റെ വിശ്വാസം.
ദുബായ് ∙ ഒടുവിൽ തൃശൂരുകാർ സുരേഷ് ഗോപിയെ അങ്ങെടുത്തു. അതും വൻപിന്തുണ നൽകി. അങ്ങനെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. പാർലമെന്റ് അംഗമായി തൃശൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തറപറ്റിച്ചത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനായ കെ.മുരളീധരനെയും സിപിെഎയിലെ സുനിൽകുമാറിനെയും.
തൃശൂർ∙ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തായതോടെ കോൺഗ്രസിലെ വഴക്കു രൂക്ഷമാകുന്നു. ടി.എൻ.പ്രതാപന് ഇനി വാർഡിൽപോലും സീറ്റു നൽകരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റർ ഡിസിസി ഓഫിസിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ പലയിടത്തും ഈ പോസ്റ്ററുണ്ട്. ഇവർക്കെതിരെ കടുത്ത
പൂരം കുടമാറ്റത്തിനു കുടയും ആനയ്ക്കു പട്ടയുമായി എത്തിയവരോട് ‘എടുത്തോണ്ടു പോടാ പട്ട’ എന്നു പൊലീസ് കമ്മിഷണർ അലറിയപ്പോൾ മൂന്നുപേർ നെഞ്ചിൽ കൈവച്ച് ആകാശത്തേക്കു നോക്കി പ്രാർഥിച്ചുകാണും – കമ്യൂണിസ്റ്റുകാരനായ വി.എസ്.സുനിൽകുമാറും കോൺഗ്രസുകാരനായ കെ.മുരളീധരനും ബിജെപിക്കാരനായ സുരേഷ് ഗോപിയും. മൂന്നു പേർക്കും പ്രാർഥിക്കാൻ ഓരോ കാരണങ്ങളുണ്ടായിരുന്നു.
തൃശൂർ ∙ കേരളത്തിൽ സിപിഎമ്മിന്റെ മൃദു ബിജെപി സമീപനം വ്യക്തമാണെന്നും സിപിഐ സ്ഥാനാർഥികളാണു സൂക്ഷിക്കേണ്ടെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. 5 ബിജെപി സ്ഥാനാർഥികള് മികച്ചതാണെന്ന് അവരുടെ പേരെടുത്തു പറയുന്ന എൽഡിഎഫ് കൺവീനറുടെ രാഷ്ട്രീയം ബിജെപിയും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ്. സിപിഐ അടക്കമുള്ള എൽഡിഎഫ് സ്ഥാനാർഥികൾ മത്സരിക്കുന്നിടങ്ങളിൽ ഇങ്ങനെ പേരെടുത്തു പറയുന്നത് ആരെ സഹായിക്കാനാണ്.
ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇലക്ഷൻ കമ്മീഷൻ നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടവും നിലവിൽ വന്നു. ഇതോടൊപ്പം ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരരംഗത്തുള്ള സ്ഥാനാർഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളാണ് സമൂഹമാധ്യമങ്ങള് നിറയെ. ഇതിനിടെ സുരേഷ് ഗോപി
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. തന്നേക്കാൾ മികച്ച
തൃശൂർ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്നു സ്ഥാനാർഥി സുരേഷ് ഗോപി ബിജെപി പ്രവർത്തകരോടു ക്ഷുഭിതനായി. ഇന്നലെ രാവിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണു സംഭവം. കോളനി നിവാസികളെ കാണാൻ കഴിയാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിനും ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരോടു സുരേഷ് ഗോപി നീരസം പ്രകടിപ്പിച്ചു. ഇതു വ്യക്തമാക്കുന്ന വിഡിയോ പിന്നീടു പുറത്തുവന്നു.
തൃശൂർ സാഹിത്യ അക്കാദമി വളപ്പിൽ വെറുതേയിരുന്നു സാഹിത്യം സംരക്ഷിക്കുന്ന ഒരു സർഗപ്രതിഭയോടു ചോദിച്ചു: തിരഞ്ഞെടുപ്പു വരികയല്ലേ, എങ്ങനെയിരിക്കും ഇക്കുറി പൂരവും വെടിക്കെട്ടും? ശ് എന്ന ശബ്ദത്തോടെ സർഗപ്രതിഭ വിരൽ ചുണ്ടോടമർത്തി. പിന്നെ വളരെ പതുക്കെപ്പറഞ്ഞു: തിരഞ്ഞെടുപ്പിനെപ്പറ്റി എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ ക്ലീഷേ പാടില്ല.
മൂന്നാം മോദി സർക്കാരിനായി ബിജെപിയും ഏതുവിധേനയും ബിജെപിയുടെ തേരോട്ടം തടഞ്ഞ് ഭരണം പിടിക്കാൻ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയും അരയും തലയും മുറുക്കിയിറങ്ങിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടേറി. തൃശൂരിൽ, നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെയെത്തിച്ചാണ് അവരുടെ കരുനീക്കം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്? യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു
Results 1-10 of 91