ADVERTISEMENT

Activate your premium subscription today

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാർ. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്ന കാര്യങ്ങളേ ഇവർ ജീവിതത്തിൽ നടപ്പാക്കൂ. സർക്കാർ തലത്തിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രവർത്തിക്കാനുള്ള യോഗം ഇവർക്കുണ്ട്. ഉന്നത നിലവാരമുള്ള കുടുംബത്തിൽ നിന്നും പങ്കാളിയെ ലഭിക്കാനുള്ള ഭാഗ്യം പൂരുരുട്ടാതി നക്ഷത്ര ജാതകൾക്കു ഉണ്ടെന്നാണ് വിശ്വാസം. മറ്റുള്ളവരുടെ മനസ്സറിഞ്ഞു പെരുമാറാനുള്ള കഴിവും അഭിപ്രായ സ്ഥിരതയും ഇവരുടെ പ്രത്യേകതകളാണ്. പക്ഷേ മനസ്സിനെ അലട്ടുന്ന ചെറിയ പ്രശ്നങ്ങൾ ജീവിതത്തിൽ പലപ്പോഴും ഇവർക്ക് നേരിടേണ്ടതായും വരാം. ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരം ചെയ്യണം. വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും.

Results 1-10 of 36

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×