Activate your premium subscription today
ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങൾ പുറത്തിറക്കി. 180 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റിയില്ലെങ്കിൽ വാഹന ഉടമകളും നിർമാതാക്കളും പാരിസ്ഥിതിക നഷ്ടപരിഹാരം നൽകേണ്ടിവരും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ചട്ടം ഏപ്രിൽ 1നു നിലവിൽ വരും. വാഹന
ദുബായ് ∙ മനുഷ്യരെക്കാൾ ബുദ്ധിയുള്ള വാഹനങ്ങളുടെ സാങ്കേതിക പുരോഗതി പ്രദർശിപ്പിക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് രാജ്യാന്തര കോൺഗ്രസും എക്സിബിഷനും 16 മുതൽ 20 വരെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
രാജകുമാരി∙ എംജിഎം ഐടിഐയിലെ പിള്ളേർ ചെറിയ സ്പാനറും വലിയ സ്പാനറും എടുത്തു. 59 വർഷം മുൻപു തിരുവനന്തപുരം രാജവീഥി അടക്കിവാണ അസ്സൽ ആനവണ്ടിക്കു പുനർജന്മം. ടാറ്റയും മെഴ്സിഡീസും സംയുക്തമായി നിർമിച്ച ‘ടാറ്റ മെഴ്സിഡീസ് ബെൻസ്’ എന്ന ബസാണു വിദ്യാർഥികൾ ശരിയാക്കിത്തന്നത് ! ഇന്ന് ഇന്ത്യയിൽ ഇതേ മോഡലിലുള്ള 2 ബസുകൾ മാത്രമാണുള്ളത്. കെഎൽഎക്സ് 604 എന്ന നമ്പറിൽ 1965ലാണു ബസ് കെഎസ്ആർടിസിയുടെ ഭാഗമായത്.
മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം എന്നു കരുതാൻ ഇത്തവണ സമയമില്ല. വേനൽമഴ കാലവർഷത്തേക്കാൾ കനത്തു പെയ്യുകയാണ്. എങ്കിലും വൈകിയിട്ടില്ല. എത്രനേരത്തെ തയാറാക്കുന്നോ അതു പിന്നീടുള്ള മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും. വാഹനത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയവും ലാഭിക്കാം. വാഹനത്തിന്റെ ഓരോ ഭാഗത്തിനും എങ്ങനെ സംരക്ഷണം നൽകണം? വിശദമായി വായിക്കാം. ∙ ടയറിൽ കോംപ്രമൈസ് വേണ്ട റോഡുമായി മുട്ടിയുരുമ്മുന്ന കാറിലെ ഏക ഭാഗമാണ് ടയറുകൾ. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്.
ഇഷ്ട വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ തേടി പോകുന്നവരാണ് പലരും. ഏജന്റുമാരുടെ സഹായത്തിലാണ് പലപ്പോഴും ഇത്തരം റജിസ്ട്രേഷന് നമ്പറുകള്‍ സ്വന്തമാക്കാറ്. എന്നാല്‍ അങ്ങനെയല്ലാതെ നിങ്ങള്‍ക്കും ശ്രമിച്ചാല്‍ ഇഷ്ട നമ്പര്‍ നേടാനാവും. ഓരോ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ നടപടിക്രമങ്ങള്‍
നാൽപതു കൊല്ലത്തോളം ഓടാതെകിടന്ന വണ്ടികൾക്കു ജീവൻ കൊടുക്കുന്ന ഡോക്ടർ തിരുവനന്തപുരത്തുണ്ട്. അൻപതുകളിൽ നിരത്തിലെ പ്രൗഢിയായിരുന്ന ബ്രിട്ടിഷ് മോഡലുകളുടെ റീസ്റ്റൊറേഷനും ശേഖരണവും ഹോബിയാണ് ഈ മുൻ ബാങ്ക് മാനേജർക്ക്. തിരുവനന്തപുരം സുബാഷ് നഗറിലെ വീട്ടിൽ കയറിച്ചെന്നാൽ ഇതൊരു വീടാണോ അതോ വർക്ഷോപ് ആണോ
കഴിഞ്ഞ ലക്കം റീസ്റ്റോറേഷന്റെ പ്രാരംഭ നടപടികളെപ്പറ്റി പറഞ്ഞിരുന്നുവല്ലോ. ഇനി അടുത്ത ഘട്ടത്തിലേക്ക് വാഹനം പൂർണമായും അഴിച്ചുകഴിഞ്ഞാൽ പിന്നെ വേണ്ടത് ഒരു വിലയിരുത്തലാണ്. എന്തൊക്കെ സാധനങ്ങൾ ഉപയോഗയോഗ്യമാണെന്നും എന്തൊക്കെ നശിച്ചുപോയെന്നും ഇതിലൂടെ മനസ്സിലാക്കാം. നശിച്ച ഭാഗങ്ങൾ
പഴയ വാഹനങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റീസ്റ്റോറേഷൻ ജോലികൾ ഇനി നിങ്ങൾക്കും ചെയ്യാം. റീസ്റ്റോറേഷൻ ഗൈഡ് എന്ന പരമ്പര ഇവിടെ ആരംഭിക്കുന്നു.. കുറെക്കാലമായി ഒപ്പമുള്ള ഒരു വാഹനം. പ്രായത്തിന്റെ അസ്കിതകൾ കാരണം പണ്ടത്തെപ്പോലെ അത്ര ഉഷാറില്ല. ആകെ വാർധക്യം ബാധിച്ച വണ്ടിയെ വിറ്റുകളയാൻ പറയുന്ന വീട്ടുകാർ
Results 1-8