Activate your premium subscription today
ന്യൂഡൽഹി∙ എയർ ഇന്ത്യയുടെ 5 പ്രധാന മെട്രോ റൂട്ടുകളിൽ ഡിസംബർ 1 മുതൽ എല്ലാ ആഭ്യന്തര നാരോ–ബോഡി സർവീസുകൾക്കും വിസ്താരയുടെ എയർബസ് 320 നിയോ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യമൊരുക്കി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇൻഡിഗോ
എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ച ഒരു ‘തങ്കപ്പെട്ട ബ്രാൻഡ്’, അതായിരുന്നു വിസ്താര. നല്ലതു പറയിപ്പിക്കുക ഇത്ര വലിയ കാര്യമാണോയെന്നു തോന്നാം, പക്ഷേ വ്യോമയാനരംഗത്ത് ഇത് വമ്പൻ സംഗതി തന്നെയാണ്. അത്രയ്ക്കുണ്ട് പല വിമാനക്കമ്പനികളെക്കുറിച്ചും ജനങ്ങളുടെ മനസ്സിലുള്ള ‘നെഗറ്റീവ്’ ചിന്താഗതി. സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടു പോലും എയർ ഇന്ത്യയെക്കുറിച്ചുള്ള ‘നെഗറ്റിവിറ്റി’ സാക്ഷാൽ ടാറ്റ ഗ്രൂപ്പിന് പോലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. എയർ ഇന്ത്യയിലേക്ക് വിസ്താര ലയിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചത് ഒരേയൊരു ചോദ്യമാണ്–‘വിസ്താരയുടെ എക്സ്പീരിയൻസ് എയർ ഇന്ത്യയാകുമ്പോൾ കിട്ടുമോ?’. ആ ചോദ്യം ഒടുവിൽ ടാറ്റ ഗ്രൂപ്പ് കേട്ടു. വിസ്താര വിമാനങ്ങളിലെ യാത്രാനുഭവം അതേപടി നിലനിർത്തുമെന്ന് ഉറപ്പുനൽകേണ്ടി വന്നു. ഒപ്പം ഒരു വാഗ്ദാനവും–എയർ ഇന്ത്യയെ വിസ്താരയുടെ തലത്തിലേക്ക് ഉയർത്തും! ഈ വാഗ്ദാനം യാത്രക്കാർ അപ്പാടെ വിഴുങ്ങിയിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, 10 വർഷം പഴക്കവും 70 വിമാനങ്ങളും മാത്രമുള്ള ഒരു കമ്പനിയുടെ നിലവാരത്തിലേക്ക് 140 വിമാനങ്ങളും 90 വർഷത്തിന്റെ ചരിത്രവുമുള്ള ഒരു കമ്പനി മാറുമെന്ന് പറയേണ്ടി വന്നെങ്കിൽ, അത് വിസ്താരയുടെ വിജയമാണ്. മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനാവാത്ത മികവിന്റെ ചരിത്രമാണ് വിസ്താരയ്ക്കുള്ളത്. ബ്രാൻഡ് നിറം മുതൽ പ്രീമിയം ഇക്കോണമി ക്ലാസ് വരെ ഇതിൽ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ പ്രീമിയം ഇക്കോണമിയെന്ന സങ്കൽപ്പം തന്നെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വിസ്താരയ്ക്കാണ്. ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പ്രീമിയം ലുക്ക് ആൻഡ് ഫീൽ നൽകിയാണ് വിസ്താര കടന്നുപോകുന്നത്.
ന്യൂഡൽഹി∙ ടാറ്റയുടെ ജനപ്രിയ എയർലൈൻ ബ്രാൻഡ് ‘വിസ്താര’യ്ക്ക് ഗുഡ്ബൈ. ഇന്നലെ അർധരാത്രി 12 മുതൽ ‘എയർ ഇന്ത്യ’യെന്ന ബ്രാൻഡിലാണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. വരും ദിവസങ്ങളിലെ യാത്രകൾക്കായി മുൻകൂട്ടി വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ഇന്നു മുതൽ വിമാനത്താവളങ്ങളിലെത്തുമ്പോൾ എയർ ഇന്ത്യയുടെ ചെക്ക്–ഇൻ
ന്യൂഡൽഹി∙ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ പതിനെട്ടാം ഗേറ്റിൽ നിന്ന് രാത്രി 11.45ന്ഔദ്യോഗിക യാത്രയപ്പുകളൊന്നുമില്ലാതെ വിസ്താര പറന്നുയർന്നു. ഡൽഹി – സിംഗപ്പൂർ UK 115 നാളെ രാവിലെ 8.40ന് സിംഗപ്പൂരിൽ ലാൻഡ് ചെയ്യുന്നതോടെ ഒൻപതര വർഷത്തെ ‘വാനവാസം’ വിസ്താര അവസാനിപ്പിക്കും. ഇനി
ന്യൂഡൽഹി ∙ എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് തിങ്കളാഴ്ച രാത്രിയോടെ ഓർമയാകും. വിസ്താര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കും. ചൊവ്വാഴ്ച മുതൽ ‘എയർ ഇന്ത്യ’യായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. ഇതോടെ ടാറ്റയുടെ കീഴിലുണ്ടായിരുന്ന 4 എയർലൈൻ ബ്രാൻഡുകൾ
ന്യൂഡൽഹി∙ വിസ്താരയുമായുള്ള ലയനത്തിനു മുന്നോടിയായി എയർ ഇന്ത്യ ടിക്കറ്റ് ക്ലാസുകൾ (ഫെയർ ഫാമിലി) റീബ്രാൻഡ് ചെയ്തു.‘കംഫർട്ട്’, ‘കംഫർട്ട് പ്ലസ്’ എന്നീ ടിക്കറ്റ് കാറ്റഗറികൾ ‘വാല്യു’, ‘ക്ലാസിക്’ എന്നാക്കി മാറ്റി. ‘ഫ്ലെക്സ്’ കാറ്റഗറിക്ക് മാറ്റമില്ല. ബാഗേജ് അലവൻസിലും മാറ്റമില്ല. ഒക്ടോബർ 17 മുതൽ
ന്യൂഡൽഹി∙ രാജ്യത്തെ വിമാന കമ്പനികൾക്ക് ഇന്നും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. സുരക്ഷാ ഏജൻസികളിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായി നിലത്തിറക്കി. വിസ്താര, ആകാശ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിച്ച ശേഷം ബുക്കിങ് സമയത്ത് ഇരുകമ്പനികളുടെയും ഫ്ലൈറ്റുകൾ തിരിച്ചറിയാൻ കോഡ് നമ്പർ സഹായിക്കും. വിസ്താരയുടെ ഫ്ലൈറ്റുകളെല്ലാം ‘എഐ 2’ (AI 2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും നവംബർ 12 മുതൽ അറിയപ്പെടുക. ഉദാഹരണത്തിന് UK 955 എന്ന ഫ്ലൈറ്റിന്റെ പുതിയ
ന്യൂഡൽഹി∙ എയർ ഇന്ത്യയിൽ ലയിക്കുന്ന വിസ്താര എയർലൈന്റെ വിമാനങ്ങൾ ‘എഐ2’ (AI2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും നവംബർ മുതൽ അറിയപ്പെടുക. നിലവിലെ കോഡ് ‘യുകെ’ (UK) എന്നാണ്. എയർ ഇന്ത്യ വിമാനങ്ങളുടെ കോഡ് ‘എഐ’(AI) എന്നാണ്. വിസ്താര വിമാനങ്ങളിൽ നിലവിൽ ലഭ്യമായ മെച്ചപ്പെട്ട യാത്രാനുഭവം ലയനത്തിനു
Results 1-10 of 28