Activate your premium subscription today
ചടയമംഗലം∙ പോരേടം പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണിയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിന് ഇന്നു 25 വർഷം. പുനലൂർ വർക്കല റൂട്ടിൽ സർവീസ് നടത്തിയ വൽക്കലം ബസാണ് കല്ലടത്തണ്ണിയിൽ പാലത്തിൽ നിന്നു തോട്ടിലേക്ക് മറിഞ്ഞത്. ചടയമംഗലം, പോരേടം, ഇളമ്പ്രക്കോട്, പള്ളിക്കൽ ഉൾപ്പെടെ
റിയാദിൽ സ്വകാര്യ സ്കൂൾ ബസിൽ ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
ചാവക്കാട്∙സ്വകാര്യ ബസിന്റെ മുൻവശത്തെ വാതിൽ അടച്ചില്ല. വളവ് വീശിയെടുക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു നഴ്സിന് പരുക്കേറ്റു. മലപ്പുറം പൊന്നാനി ബീയ്യം ഹെൽത്ത് സെന്ററിലെ നഴ്സ് ചേറ്റുവ പച്ചാംപുള്ളി വീട്ടിൽ ഗണേശന്റെ മകൾ പി.ജി.ഗ്രീഷ്മയെ(26) ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെക്കെ ബൈപ്പാസ് റോഡിൽ
കൊച്ചി ∙ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം. പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്, സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ബെംഗളൂരു∙ അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച ആഘാതത്തിൽ ഡ്രൈവർ സ്റ്റിയറിങ്ങിനും ക്യാബിനും ഇടയിൽ കുടുങ്ങി മരിച്ചു. ബെംഗളൂരു–മൈസൂരു എക്സ്പ്രസ്വേയിൽ മണ്ഡ്യയ്ക്കു സമീപം പുലർച്ചെയുണ്ടായ അപകടത്തിൽ മലപ്പുറം ഡിപ്പോ ഡ്രൈവർ തിരൂർ താനാളൂർ പകര ചക്കിയത്തിൽ ഹസീബ് (47) ആണു മരിച്ചത്. കണ്ടക്ടർ റഫീഖിന് നിസ്സാര പരുക്കേറ്റു.
കോഴിക്കോട്∙ അത്തോളി റോഡിൽ കോളിയോട് താഴത്ത് രണ്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം.
കണ്ണൂർ∙ കൊട്ടിയൂർ ടൗണിന് സമീപം മലയോര ഹൈവേയിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ പത്തിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിനു കാരണമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ പ്രാഥമിക റിപ്പോര്ട്ടിൽ പറയുന്നു. ബസിന്റെ ടയറുകൾക്കു കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയിൽ ആയിരുന്നില്ല. ബസിന്റെ ടയറുകള്ക്കും തകരാറില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഠ്മണ്ഡു ∙ മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകർ സഞ്ചരിച്ച ബസ് നേപ്പാളിൽ നദിയിൽ വീണ് 27 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തൻഹൻ ജില്ലയിൽ ദേശീയ പാതയിലെ ആയിന പഹാറയിൽ വച്ച് 150 അടി ഉയരെ നിന്ന് കുത്തൊഴുക്കുള്ള മാർഷിന്ദി നദിയിലേക്കാണ് ബസ് മറിഞ്ഞത്.
കൊച്ചി∙ നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. മാമലക്കണ്ടത്തുനിന്നു ബസിൽ നേര്യമംഗലം ബസ് സ്റ്റാൻഡിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്.
Results 1-10 of 55