Activate your premium subscription today
ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്സിഡീസ് ടീം ഉപയോഗിക്കുന്ന കാറിന്റെ പ്രധാന ഭാഗങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് ബ്രിട്ടിഷ് ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ എന്ന പേരില്ലെങ്കിൽ ഉത്തരം പൂർണമാകില്ല. എന്നാൽ, ഇന്ന് അബുദാബി ഗ്രാൻപ്രി പൂർത്തിയാക്കി കാറിന്റെ കോക്പിറ്റിൽ നിന്നിറങ്ങുന്നതോടെ ഹാമിൽട്ടനും മെഴ്സിഡീസും തമ്മിലുള്ള 11 വർഷത്തെ ബന്ധത്തിന് അവസാനമാകും. അടുത്ത വർഷം മുതൽ ഫെറാറിക്കൊപ്പമാകും ഹാമിൽട്ടൻ മത്സരിക്കാനിറങ്ങുക. 7 തവണ ലോക ചാംപ്യനായ ഹാമിൽട്ടൻ 6 തവണയും ഈ നേട്ടം കൈവരിച്ചത് മെഴ്സിഡീസിനൊപ്പമാണ്. ആകെ 105 മത്സരങ്ങൾ ജയിച്ചതിൽ 84 എണ്ണവും മെഴ്സിഡീസിനൊപ്പം.
ഫോർമുല വൺ ലാസ് വേഗസ് ഗ്രാൻപ്രിയിൽ മാക്സ് വേർസ്റ്റപ്പന്റെ റെഡ്ബുൾ കാർ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്താണ്. എന്നാൽ വേർസ്റ്റപ്പൻ ഡ്രൈവ് ചെയ്തു കയറിയത് ചരിത്രത്തിലേക്കും! ഫോർമുല വൺ ചരിത്രത്തിൽ നാലോ അതിലധികമോ തവണ ലോകചാംപ്യൻ ആയവരുടെ പട്ടികയിലേക്കാണ് ആറാമനായി വേർസ്റ്റപ്പൻ എത്തിയത്. കിരീടം ഉറപ്പിക്കാൻ ലാസ് വേഗസിൽ മക്ലാരന്റെ ലാൻഡോ നോറിസിനെക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു മുപ്പതുകാരൻ വേർസ്റ്റപ്പന്. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു. സീസണിൽ രണ്ടു റേസുകൾ ബാക്കി നിൽക്കെയാണ് ഡച്ച് ഡ്രൈവറുടെ നേട്ടം. വേർസ്റ്റപ്പനെക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നു താരങ്ങളേ ഫോർമുല വൺ ചരിത്രത്തിലുള്ളൂ. മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൻ (ഏഴു വീതം), ജുവാൻ മാനുവൽ ഫാൻജിയോ (അഞ്ച്) എന്നിവരാണത്. അലെയ്ൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർ വേർസ്റ്റപ്പന് ഒപ്പമാണ്.
ലാസ് വേഗസ് ∙ ഫോർമുല വൺ കാറോട്ടത്തിൽ തുടരെ നാലാം സീസണിലും കിരീടം ചൂടി റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ. ഇന്നലെ ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാമതെത്തിയതോടെയാണ് ഇരുപത്തിയേഴുകാരൻ ഡച്ച് ഡ്രൈവർ കിരീടമുറപ്പിച്ചത്. സീസണിൽ രണ്ട് റേസുകൾ ബാക്കി നിൽക്കെ വേർസ്റ്റപ്പന് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 403 പോയിന്റുകളായി. രണ്ടാമതുള്ള മക്ലാരൻ താരം ലാൻഡോ നോറിസിന് (340) ഇനി വേർസ്റ്റപ്പനെ മറികടക്കാനാവില്ല.
ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മകൾ ജിന ഷൂമാക്കറും കാമുകൻ ഇയാൻ ബെത്കെയും വിവാഹിതരായി.
ഫോർമുല വൺ കാറോട്ടത്തിലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ മക്ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. ഓസ്ട്രേലിയക്കാരനായ പിയാസ്ട്രി (23) ഇതാദ്യമായിട്ടാണ് എഫ് വണ്ണിൽ ഒരു റേസ് ജയിക്കുന്നത്.
കനേഡിയൻ ഗ്രാൻപ്രിയിൽ തുടർച്ചയായ മൂന്നാം വർഷവും ജേതാവായി റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. ഫോർമുല വൺ ഗ്രാൻപ്രി കാറോട്ടത്തിൽ 60–ാം വിജയവും ഇരുപത്തിയാറുകാരൻ വേർസ്റ്റപ്പൻ പേരിൽ കുറിച്ചു. ഈ സീസണിൽ 9 റേസുകളിൽ ഡച്ച് ഡ്രൈവറുടെ 6–ാം വിജയമാണിത്.
ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രിയിൽ റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പന് ആവേശ ജയം. 7 സെക്കൻഡ് വ്യത്യാസത്തിലാണ് മക്ലാരന്റെ ലാൻഡോ നോറിസിനെ പിന്തള്ളി വേർസ്റ്റപ്പൻ ചെക്കേഡ് ഫ്ലാഗ് മറികടന്നത്. ഇക്കഴിഞ്ഞ മയാമി ഗ്രാൻപ്രിയിൽ വേർസ്റ്റപ്പനെ മറികടന്ന് നോറിസ് ഒന്നാമതെത്തിയിരുന്നു
കോവിഡ് സൃഷ്ടിച്ച 5 വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ഷാങ്ഹായ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഇരുപത്താറുകാരൻ വേർസ്റ്റപ്പൻ ഇത്തവണ മക്ലാരൻ ഡ്രൈവർ ലാൻഡോ നോറിസിനെയാണ് രണ്ടാം സ്ഥാനത്താക്കിയത്.
മെൽബൺ ∙ ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ് ബുളിന്റെ കുതിപ്പിനു താൽക്കാലിക വിരാമം. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ കാർലോസ് സെയ്ൻസ് ജേതാവായി. സീസണിലെ ആദ്യ 2 ഗ്രാൻപ്രികളിലും ജേതാവായ റെഡ് ബുളിന്റെ മാക്സ് വേർസ്റ്റപ്പൻ എൻജിൻ തകരാർമൂലം ഇടയ്ക്കു വച്ചു റേസ് അവസാനിപ്പിച്ചതാണ് സ്പാനിഷ് ഡ്രൈവർ
ജിദ്ദ ∙ ഡച്ച് താരം മാക്സ് വേർസ്റ്റപ്പന് ഫോർമുല വൺ സൗദി ഗ്രാൻപ്രിയിൽ കിരീടം. ജിദ്ദ കോർണീഷിലെ കാർ റേസ് സർക്യൂട്ടിൽ നടന്ന മത്സരത്തിലാണ് മൂന്ന് തവണ ലോക ചാംപ്യനായ റെഡ് ബുൾ താരം ജേതാവായത്. തൊട്ടുമുമ്പ് നടന്ന ബഹ്റൈൻ ഗ്രാൻപ്രിയിലും വേർസ്റ്റപ്പനായിരുന്നു ജേതാവ്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ
Results 1-10 of 119