ജലാശയങ്ങളിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന വിമാനമാണ് സമുദ്രവിമാനം അഥവാ ജലവിമാനം. ഹൈഡ്രോപ്ലൈൻസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. സാങ്കേതിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഫ്ളോട്ട് പ്ലെയിനുകൾ, ഫ്ലൈയിംഗ് ബോട്ട്സ് എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു. റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയുമാണ് ഈ വിമാനം ചെയ്യുന്നത്.