Activate your premium subscription today
സിംഗപ്പൂർ സിറ്റി∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നിസാര പരുക്കേറ്റവർക്ക് 10,000 ഡോളർ (8.35 ലക്ഷം രൂപയോളം) നൽകുമെന്നാണ് പ്രഖ്യാപനം. മറ്റുള്ളവരുടെ നഷ്ടപരിഹാരം ചർച്ചയിലൂടെ തീരുമാനിക്കും. അപകടത്തിൽ ഒരാൾ മരിക്കുകയും 24 പേർക്ക്
എണ്ണത്തിലും തീവ്രതയിലും ആകാശച്ചുഴികൾ വർധിച്ചു വരികയാണോ? സിംഗപ്പൂർ എയർലൈൻസ് (എസ്ക്യു321) ലണ്ടൻ–സിംഗപ്പൂർ ബോയിങ് 777–300 ഇആർ ഇനത്തിൽപ്പെട്ട വിമാനം മേയ് 21ന് ചുഴിയിൽ അകപ്പെട്ട സംഭവമാണ് വ്യോമയാന മേഖലയെ നേരിയ തോതിൽ ഉലയ്ക്കുന്ന ഈ ചോദ്യം ആദ്യം ഉയരാൻ ഇടയാക്കിയത്. മേയ് 26ന് ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കു പറന്ന ഖത്തർ എയർവേയ്സ് വിമാനവും തുർക്കിക്കു മുകളിൽ ആകാശച്ചുഴിയിൽപ്പെട്ടതോടെ ഈ ചോദ്യത്തിന്റെ തീവ്രത കൂടുതൽ ശക്തമായി. ലോക കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങളാണോ ഇതിനു കാരണം? വിമാനസഞ്ചാരത്തെ ഇതെങ്ങനെ ബാധിക്കും? സിംഗപ്പൂർ വിമാനം ചുഴിയിൽപ്പെട്ടപ്പോൾ, ഹൃദയാഘാതം മൂലം 73 വയസ്സുള്ള ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 22 യാത്രികർക്ക് നട്ടെല്ലിനും ആറുപേർക്ക് തലയ്ക്കും പരുക്കേറ്റ് അബോധാവസ്ഥയിലായെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ബംഗാൾ ഉൾക്കടലിലെ ആൻഡമാൻസ് കടലും കടന്ന് മ്യാൻമറിന്റെ വ്യോമപരിധിയിലേക്കു കയറുമ്പോഴായിരുന്നു സംഭവം. പതിനായിരക്കണക്കിനു മണിക്കൂറുകളുടെ പറക്കൽ പരിചയസമ്പത്തുള്ള പൈലറ്റിനുപോലും മനസ്സിലാകാൻ കഴിയാത്ത തരത്തിലുള്ള ക്ലിയർ എയർ ടർബലൻസ് ആണ് ബംഗാൾ ഉൾക്കടലിനും മ്യാൻമറിനുമിടയിൽ 21ന് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം അറിയണമെങ്കിൽ മാസങ്ങൾതന്നെ എടുക്കും.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300 ഇആര്‍ വിമാനം കഴിഞ്ഞ ദിവസമാണ് ആകാശച്ചുഴിയില്‍ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങള്‍ കൊണ്ട് 6,000 അടിയിലേക്കെത്തിയതോടെ വിമാനത്തിലുണ്ടായിരുന്നവരില്‍ പലരും
ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബോയിങ് 777–300ഇആർ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടുകയായിരുന്നു. 37,000 അടി
Results 1-4