Activate your premium subscription today
ന്യൂഡൽഹി ∙ മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ എൽ.കെ. അഡ്വാനിക്കു രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്നം സമ്മാനിച്ചു. അഡ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണു രാഷ്ട്രപതി രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ,
ന്യൂഡൽഹി ∙ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്ന വേളയിൽ,
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചരൺ സിങ്, ബിഹാർ മുൻമുഖ്യമന്ത്രി കർപൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്നം മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരസിംഹറാവുവിനു വേണ്ടി മകൻ പി.വി.പ്രഭാകർ റാവുവും ചരൺ സിങ്ങിനു വേണ്ടി കൊച്ചുമകനും രാജ്യസഭാംഗവുമായ ജയന്ത് ചൗധരിയും ഭാരതരത്നം ഏറ്റുവാങ്ങി.
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിനു ഭാരതരത്നം നൽകിയുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും വിമർശിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ എൻ.വി.സുഭാഷ്. കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്കു നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ ഗാന്ധി കുടുംബം പ്രധാന പങ്കു വഹിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
മുംബൈ∙ ഭാരത രത്നത്തിൽ വീർ സവർക്കറെയും ബാൽ താക്കറയെയും കേന്ദ്രസർക്കാർ വീണ്ടും മറന്നെന്നാരോപിച്ച് ശിവസേന ഉദ്ധവ്പക്ഷം രംഗത്ത്. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചരൺ സിങ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ്
ആലപ്പുഴ ∙ നാടിന്റെയാകെ വിശപ്പു മാറ്റിയ, പാടശേഖരങ്ങളിൽ പൊൻകതിരുകൾ വിളയിച്ച പ്രതിഭയെ ഭാരതരത്നത്താൽ ആദരിക്കുമ്പോൾ, എം.എസ്.സ്വാമിനാഥൻ പേരിനൊപ്പം ഹൃദയപൂർവം അണിഞ്ഞ കുട്ടനാടൻ ഗ്രാമം മങ്കൊമ്പിനും ഇത് അഭിമാന നിമിഷം. കേരളത്തിന്റെ നെല്ലറ രൂപപ്പെടുത്തുന്നതിൽ എം.എസ്.സ്വാമിനാഥനും ‘മങ്കൊമ്പ് സ്വാമിമാർ’ എന്നു
ന്യൂഡൽഹി ∙ പി.വി.നരസിംഹറാവു, ചരൺസിങ്, എം.എസ്.സ്വാമിനാഥൻ എന്നിവർക്കു കൂടി ഭാരതരത്നം നൽകാനുള്ള തീരുമാനത്തോടെ പാർട്ടികൾക്കതീതമായി മികവുറ്റവരെ ആദരിക്കുന്നുവെന്നു വാദിക്കാമെങ്കിലും വ്യക്തമായ രാഷ്ട്രീയ നേട്ടം തന്നെയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. കർഷകരെയും ദക്ഷിണേന്ത്യയെയും മറ്റാരെക്കാളും പരിഗണിക്കുന്നുവെന്ന പ്രഖ്യാപനം കൂടിയാണത്. കർപൂരി ഠാക്കൂറിനുള്ള ഭാരതരത്നം വഴി ബിഹാറിൽ ലക്ഷ്യമിടുന്ന രാഷ്ട്രീയ നേട്ടം തന്നെയാണ് ചരൺ സിങ് വഴി പടിഞ്ഞാറൻ യുപിയിലും ബിജെപി ലക്ഷ്യമിടുന്നത്. ജെഡിയുവിനു പിന്നാലെ ആർഎൽഡിയെക്കൂടി ‘ഇന്ത്യ’ മുന്നണിയിൽനിന്ന് അടർത്തിയെടുക്കാം. മിനിമം താങ്ങുവിലയുടെ പേരിൽ ഇടഞ്ഞുനിൽക്കുന്ന ജാട്ടുകളെയും വീണ്ടും പ്രക്ഷോഭപാതയിലുള്ള യുപി കർഷകരെയും തണുപ്പിക്കുകയും ചെയ്യാം.
ന്യൂഡൽഹി ∙ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശിൽപിയും മലയാളിയുമായ ഡോ. എം.എസ്.സ്വാമിനാഥനു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചൗധരി ചരൺ സിങ് എന്നിവർക്കും കേന്ദ്ര സർക്കാർ ഭാരരരത്നം പ്രഖ്യാപിച്ചു. 3 പേർക്കും ഇതു മരണാനന്തര ബഹുമതിയാണ്.
ലക്നൗ∙ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചത് ബിഹാറിനു പിന്നാലെ യുപിയിലും ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്താൻ ബിജെപി അണിയറനീക്കം നടത്തുന്നെന്ന സൂചനകൾക്കിടെ. ചരൺ സിങ്ങിന്റെ മകൻ അജിത് സിങ് സ്ഥാപിച്ചതും നിലവിൽ അദ്ദേഹത്തിന്റെ ചെറുമകൻ
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്ന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം.
Results 1-10 of 21