Activate your premium subscription today
ന്യൂഡൽഹി∙ സർവീസ് പുനരാരംഭിക്കാൻ ഗോ ഫസ്റ്റ് വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉപാധികളോടെ അനുമതി നൽകി. 15 വിമാനങ്ങൾക്ക് പ്രതിദിനം 114 സർവീസുകൾ നടത്താം. സാമ്പത്തിക പ്രതിസന്ധിയും എൻജിനുകൾ ലഭിക്കുന്നതിലെ കാലതാമസവും മൂലം മേയ് മൂന്നിനാണ് ഗോ ഫസ്റ്റ് സർവീസ് നിർത്തിയത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?
ദുബായ്∙ ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു പണം തിരികെ നൽകണമെന്നു കെഎംസിസി. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നിർത്തലാക്കിയ കമ്പനി, ബദൽ സംവിധാനമൊരുക്കുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല.......
ന്യൂ ഡൽഹി∙ സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് ജൂൺ 4 വരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി. മേയ് 30 വരെയുള്ള സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു. മേയ് 26 ന് സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കമ്പനിക്ക് ഇതിനു കഴിഞ്ഞില്ല. യാത്രാതടസ്സം നേരിടുന്നവർക്ക് മുഴുവൻ തുകയും കമ്പനി റീഫണ്ട് നൽകും.
കണ്ണൂർ∙ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് തീരുമാനം നീട്ടിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രതിസന്ധിയില്‍. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ ആഭ്യന്തര
ജെറ്റ് എയർവേസിന് ശേഷം പ്രതിസന്ധിയിലാകുന്ന മറ്റൊരു ഇന്ത്യൻ വിമാന കമ്പനിയാണ് ഗോ എയർ എന്ന ഗോഫസ്റ്റ്. ഇന്ത്യൻ വ്യോമയാന മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയാണ് ഗോഫസ്റ്റ് നിലത്തിറങ്ങിയത്. എന്തുകൊണ്ടാണ് പറക്കലിന്റെ 16–ാം വർഷം ആഘോഷിക്കുന്ന ഈ വിമാനകമ്പനി പാപ്പർ ഹർജി നൽകിയത് ? ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ
ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്.
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അംഗീകരിച്ചു. കമ്പനി പാട്ടത്തിനെടുത്ത 26 വിമാനങ്ങൾ കൈവിട്ടു പോകാതിരിക്കാൻ മൊറട്ടോറിയവും അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കമ്പനിയെ
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പരായി പ്രഖ്യാപിക്കുന്നതിന് ഗോ ഫസ്റ്റ് വിമാന കമ്പനി നൽകിയ ഹർജി ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്നും ട്രൈബ്യൂണൽ നിർദേശം
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യത്തിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ഇന്നു വിധി പറയും. തങ്ങൾ പാട്ടത്തിനെടുത്ത 26 വിമാനങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഗോ ഫസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Results 1-10 of 18