ADVERTISEMENT

ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പരായി പ്രഖ്യാപിക്കുന്നതിന് ഗോ ഫസ്റ്റ് വിമാന കമ്പനി നൽകിയ ഹർജി ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ചു.  ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്നും ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.  ഗോ ഫസ്റ്റിന്‍റെ നടത്തിപ്പ‍ിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ ചുമതലപ്പെടുത്തി.

നിലവിൽ ഗോ ഫസ്റ്റ് എയർലൈൻ മേയ് 12 വരെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഉടൻ തന്നെ യാത്രക്കാർക്കു മുഴുവൻ റീഫണ്ടും നൽകും. പ്രതിസന്ധി രൂക്ഷമായതോടെ മേയ് രണ്ടിന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്  (എൻസിഎൽടി) മുൻപാകെ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി അപേക്ഷ നൽകുകയായിരുന്നു. വിവിധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയുൾപ്പെടെ 11,463 കോടി രൂപയുടെ ബാധ്യതയാണ് ഗോ ഫസ്റ്റിനുള്ളത്. 

അതേസമയം, യുഎസ് കമ്പനിയായ 'പ്രാറ്റ് ആൻഡ് വിറ്റ്നി' നിർമിച്ച എൻജിനുകളിലെ തകരാർ മൂലം തങ്ങളുടെ 25 വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചതെന്നാണു കമ്പനിയുടെ വാദം. സ്പെയർ എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്‌നി വാക്കുപാലിച്ചില്ലെന്നും ഗോ ഫസ്റ്റ് ആരോപിച്ചിരുന്നു. ഇതുകാരണമാണ് എയർബസ് എ 320 നിയോ വിമാനങ്ങളിൽ 50 ശതമാനം നിലത്തിറക്കാനും തുടർന്ന് എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും നിർബന്ധമായതെന്ന് ഗോ ഫസ്റ്റ് അവകാശപ്പെടുന്നു. 

English Summary: Relief for Go First; approval of the bankruptcy petition

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com