Activate your premium subscription today
ഏറ്റുമാനൂർ∙ അതിരമ്പുഴയിൽ അക്രമാസക്തരായ കഞ്ചാവ് മാഫിയ രണ്ടു കടകൾ അടിച്ചുതകർത്തു. ആക്രമണത്തിൽ കടയിലെ 2 ജീവനക്കാർക്കു പരുക്കേറ്റു. പൊലീസിനു നേരെ മുളക് സ്പ്രേ അടിച്ച സംഘം ഉദ്യോഗസ്ഥരെ മർദിച്ചു. അക്രമികളിൽ 3 പേരെ പൊലീസ് സാഹസികമായി കീഴടക്കി. മറ്റുള്ളവർ കടന്നുകളഞ്ഞു. ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അച്ചു സന്തോഷിന്റെ കൂട്ടാളികളാണെന്നു നാട്ടുകാർ. സംഭവത്തിൽ നാട്ടുകാരും വ്യാപാരികളും അടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഒരു മാസത്തേക്കുള്ള ഒറ്റ ഷോപ്പിങ് കുടുംബ ബജറ്റ് ആസൂത്രണത്തിനു നല്ല മാർഗമായി കാണാം. പക്ഷേ, അപ്പോൾ, ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്ന ‘സമ്പ്രദായം’ മലയാളികൾക്കിടയിലുണ്ട്. അതിലെ നഷ്ടസാധ്യത കൂടി കണക്കിലെടുത്തുവേണം ബജറ്റ് ആസൂത്രണം.
കുടുംബ ബജറ്റിൽ മിച്ചം പിടിക്കുക എന്നത് പറയാൻ എളുപ്പമാണെങ്കിലും നടപ്പിലാക്കൽ അത്ര എളുപ്പമല്ല. എന്നാൽ സൂപ്പർമാർക്കറ്റിലെ പ്രതിമാസ ഷോപ്പിങ്ങിൽ മോശമല്ലാത്തൊരു ‘ലാഭം’ നേടാൻ അൽപം കരുതൽ മതി. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് അൽപം ശ്രദ്ധയോടെ ആക്കിയാൽ പണം ലാഭിക്കാം.
മലപ്പുറം ∙ വിലക്കയറ്റം തടയാനായി വ്യാപക പരിശോധനയുമായി പൊതുവിതരണ വകുപ്പ്. ആദ്യദിനമായ ഇന്നലെ പരിശോധന നടത്തിയ പകുതി കടകളിലും ക്രമക്കേടുകൾ കണ്ടെത്തി. 95 കടകളിൽ നടത്തിയ പരിശോധനയിൽ 51 കടകളിലും വിവിധ ക്രമക്കേടുകളുണ്ടെന്നാണു കണ്ടെത്തിയത്. ഇവയ്ക്കെതിരെ തുടർ നടപടികൾക്കായി കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന്
Results 1-4