Activate your premium subscription today
തിരുവനന്തപുരം∙ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതൽ തുക പെൻഷൻകാർക്കു കിട്ടിത്തുടങ്ങുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്കു സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
വൈക്കം ∙ എസ്ബിഐ ജീവനക്കാരന്റെ അവസരോചിതമായ ഇടപെടൽ എഴുപതുകാരന്റെ 51 ലക്ഷം രൂപ നഷ്ടപ്പെടാതെ സംരക്ഷിച്ചു. ‘ഡിജിറ്റൽ അറസ്റ്റി’ലൂടെ വൈക്കം ടിവിപുരം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമമാണ് വൈക്കം എസ്ബിഐ ശാഖയിലെ സീനിയർ അസോഷ്യേറ്റ് പി.ഹരീഷിന്റെ ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്.
കൽപറ്റ∙ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വയനാട്ടിലും. നേരത്തേ കോഴിക്കോട് ജില്ലയിൽ വിദ്യാർഥികളെ മറയാക്കി സംഘം പണം തട്ടിയിരുന്നു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്തിലധികം വിദ്യാർഥികൾ കെണിയിൽപ്പെട്ടെന്നാണ് വിവരം. ഇതിൽ ഒരു വിദ്യാർഥിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ജില്ലയിലെ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ അക്കൗണ്ട് ഉടമയ്ക്കെതിരെ 7 സംസ്ഥാനങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഇതേ വിദ്യാഭ്യാസ സ്ഥാപനത്തിലെ മറ്റു വിദ്യാർഥികളും ഇത്തരത്തിൽ അക്കൗണ്ടുകൾ നൽകിയെന്ന വിവരവും പുറത്തു വന്നു.
സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്മള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും. അത് പഠിക്കുന്ന കാലം മുതല്‍ അല്ലെങ്കിൽ ജോലി കിട്ടിയപ്പോൾ ആരംഭിച്ചതാകാം. ഉടമകള്‍ക്ക് പെട്ടെന്ന് പണം നിക്ഷേപിക്കാനും എടുക്കാനും അതില്‍നിന്ന് പലിശ നേടാനും കഴിയും എന്നതാണ് സേവിങ്സ് അക്കൗണ്ടിനെ സവിശേഷമാക്കുന്നത്. വിശ്വാസ്യത, ഉയര്‍ന്ന
കാശുണ്ടായാലും കാര്യമൊന്നുമില്ലെന്നേ...സന്തോഷമാണ് വലുത്...സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്ന സ്ഥിരം വാചകമാണ് ഇത്. ഇത് ശരിയാണോ? പണമുണ്ടായാൽ സന്തോഷം ഉണ്ടാകില്ലേ? പാവപ്പെട്ടവരാണോ, പണക്കാരാണോ കൂടുതൽ സന്തോഷവാന്മാർ? പണം കൂടിയാൽ സന്തോഷം കൂടുമോ? എന്നാൽ ചിലരുടെ സന്തോഷത്തിന്റെ
കുവൈത്ത്സിറ്റി ∙ ലൈറ്റ്, ഹെവി വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ജയില്‍ വാസവും കനത്ത പിഴയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഗിള്‍ പേ യുപിഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്, ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാനും കഴിയും. നാഷണല്‍
എയർടെൽ ഫിനാൻസ് ഒരു പുതിയ സ്ഥിര നിക്ഷേപ പദ്ധതി പുറത്തിറക്കി. 9.1 ശതമാനം വരെ ഇതിൽ പലിശ നിരക്ക് ഒരു വർഷം ലഭിക്കാം എന്നുള്ളതാണ് പ്രത്യേകത. ഈ ഫീച്ചർ 'എയർടെൽ താങ്ക്സ് ആപ്പിലാണ്' അവതരിപ്പിച്ചിരിക്കുന്നത്.ഇതിലൂടെ ഒരു ഉപഭോക്താവിന് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ 1000 രൂപ മുതൽ സ്ഥിര നിക്ഷേപം
മുംബൈ ∙ ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തള്ളി അദാനി ഗ്രൂപ്പ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള 31 കോടി ഡോളറിന്റെ (ഏകദേശം 2,600 കോടി രൂപ) നിക്ഷേപം സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു എന്നാണ് ഹിൻഡൻബർഗ് തൊടുത്തുവിട്ട പുതിയ ആരോപണം.
കോഴിക്കോട് ∙ രാജ്യത്തെ ആദ്യ ക്യുആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ (ക്യുസിവിഎം) ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ശാഖയിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു നാണയം എടുക്കാം. ജി പേ പോലുള്ള ഏതു ആപ്പ് ഉപയോഗിച്ചും സ്കാൻ ചെയ്യാം. ഏത് ബാങ്കിന്റെ അക്കൗണ്ടിലെ പണവും
Results 1-10 of 178