Activate your premium subscription today
ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ഏഷ്യാ ഇൻഡക്സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക " ബിഎസ്ഇ സെലക്ട് ഐപിഒ " ആരംഭിച്ചു. ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം
അദാനി ഗ്രീൻ എനർജി, ജിഎംആർ എയർപോർട്സ് ഇൻഫ്ര, അദാനി പവർ എന്നിവയുടെ വെയിറ്റേജ് കുറയും. സൂചികയിലേക്ക് പുതുതായി അദാനി എനർജി സൊല്യൂഷൻസും എത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കുറി ഇടംനേടാൻ കമ്പനിക്കായില്ല.
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.
രണ്ടാഴ്ചയോളം നീണ്ട ബുൾറണ്ണിന് വിരാമമിട്ടു കൊണ്ട് വെള്ളിയാഴ്ച ഒരു ശതമാനത്തിന് മുകളിൽ വീണ് സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചനഷ്ടം രണ്ട് ശതമാനത്തോളമാണ്. സെൻസെക്സ് ആയിരം പോയിന്റിന് മുകളിൽ വീണ വെള്ളിയാഴ്ച മാത്രം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി
ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE Limited) ഓഹരി പങ്കാളിത്തം വർധിപ്പിച്ച് പ്രവാസി മലയാളി സിദ്ധാർഥ് ബാലചന്ദ്രൻ. ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ബ്യുമെർക് കോർപ്പറേഷന്റെ എക്സിക്യുട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ് ബാലചന്ദ്രൻ. പുതിയ കണക്കുകൾ പ്രകാരം സിദ്ധാർഥിന് എൻഎസ്ഇയിൽ
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കുറെ മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചെറുകിട നിക്ഷേപകർക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം ദിവസവും ഉണ്ടാകുന്നത് തിരിച്ചറിഞ്ഞാണ് ഈ മാറ്റം കൊണ്ടുവരുന്നത്. എന്നാൽ ഇത്തരത്തിലുള്ള
ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ 31–ാമത് നോൺ- കൺവർട്ടബിൾ ഡിബഞ്ചർ (ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ) പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണു വിപണിയിൽ എത്തുന്നത്. ഓഗസ്റ്റ് 1 വരെയാണ് കടപ്പത്രങ്ങൾക്ക് അപേക്ഷിക്കാനാവുക
ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് നാളെ (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം,
പഴയ കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ പ്രാദേശിക ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തിരുന്ന ആഡ് ടെക് സിസ്റ്റംസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തു. വ്യാപാരം തുടങ്ങി ഏതാനും ദിവസങ്ങൾക്കകം ഓഹരികൾ 55% വില വർധന നേടി.
മുംബൈ ∙ ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഹോങ്കോങ്ങിനെ പിന്തള്ളി വീണ്ടും സ്വന്തമാക്കി ഇന്ത്യ. 5.18 ട്രില്യൻ (ലക്ഷം കോടി) ഡോളര്‍ വിപണിമൂല്യവുമായാണ് (മാര്‍ക്കറ്റ് ക്യാപ്പ്) ഇന്ത്യയുടെ ബിഎസ്ഇ, 5.17 ട്രില്യൻ ഡോളര്‍ മൂല്യമുള്ള ഹോങ്കോങ് ഓഹരി വിപണിയായ ഹാങ് സെങ്ങിനെ പിന്നിലാക്കിയത്. 56.49
Results 1-10 of 80