Activate your premium subscription today
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?
കാലാവസ്ഥാ വ്യതിയാനം മൂലം 2070 ആകുമ്പോഴേക്കും രാജ്യത്തിന്റെ ജിഡിപിയിൽ 24.7% നഷ്ടമുണ്ടാകുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പഠനം. ഏഷ്യ– പസിഫിക് മേഖലയിലാകെ 16.9% ഇടിവുണ്ടാക്കും. കടൽക്കയറ്റം, തൊഴിൽ മേഖലയിലെ ഉൽപാദനക്ഷമത കുറയൽ ഇവയെല്ലാം സമ്പദ്വ്യവസ്ഥയെ ബാധിക്കും. എഡിബിയുടെ ഏഷ്യ–പസിഫിക്
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.
ബര്‍ലിന്‍ ∙ ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച ദുർബലമാകുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ജൂലൈയില്‍ ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 2 ദശലക്ഷത്തിലധികമായി. തൊഴിലില്ലായ്മ വർധന സാമൂഹ്യക്ഷേമ സംവിധാനത്തെ
‘‘എല്ലാം ഭാഗ്യം പോലെ ഉണ്ടാകും’’. ആർത്തലയ്ക്കുന്ന തിരമാലകളെ നോക്കി രഞ്ജിത് പറഞ്ഞപ്പോൾ മുഖം നിറയെ നിസ്സംഗതയായിരുന്നു. ‘‘മത്സ്യത്തൊഴിലാളിയുടെ ജീവിതം ഓരോ ദിവസവും ഭാഗ്യപരീക്ഷണമാണ്. മിക്ക ദിവസങ്ങളിലും നിർഭാഗ്യമാണ് കൂടെവരാറുള്ളത്. എങ്കിലും പറ്റുന്ന ദിവസങ്ങളിലെല്ലാം കടലിൽ പോകും’’. ആ ചെറുപ്പക്കാരന്റെ വാക്കുകളിലേക്ക് കടലിലെ ഉപ്പുകാറ്റ് ഇരച്ചുകയറുന്നു. കോഴിക്കോട് പുതിയാപ്പ ഹാർബറിലെ മത്സ്യത്തൊഴിലാളിയാണ് രജ്ഞിത്. ട്രോളിങ് നിരോധിച്ചതോടെ ചെറിയ വള്ളത്തിൽ മീൻ പിടിത്തം കഴിഞ്ഞ് കരയ്ക്കെത്തിയതാണ്. കയ്യിലെ ചെറിയ കവറിൽ കുറച്ച് മീനുകളുണ്ട്. മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ മിക്കവാറും മീൻ ആയിരിക്കും കറി. പൊള്ളുന്ന വില കൊടുത്ത് പച്ചക്കറി വാങ്ങാൻ സാധിക്കില്ല. മീൻ പിടിക്കാൻ പോകുമ്പോൾ കിട്ടുന്ന മീനിൽ അൽപം വീട്ടിലേക്കും കൊണ്ടുപോകും. അതാണ് പതിവ്. പുതിയാപ്പ ഹാർബറിൽ വീശിയടിക്കുന്ന കാറ്റിനും പെയ്തിറങ്ങുന്ന മഴത്തുള്ളിക്കും ഉപ്പുരസമാണ്. കടലിലെ ഉപ്പു മാത്രമല്ല അത്, മത്സ്യത്തൊഴിലാളികളുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പു ചുവ കൂടിയുണ്ട് അതിന്. തൊഴിലാളികളിൽ പലർക്കും
വെല്ലിങ്ടൺ ∙ ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ്
തിരുവനന്തപുരം∙ സുപ്രീംകോടതിയിൽ കേരളത്തിനായി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷംരൂപ അനുവദിച്ചു. കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേസിലാണ് കപിൽ സിബൽ ഹാജരായത്. കടമെടുക്കാൻ കേന്ദ്രം അനുവദിക്കാത്തതിനെ തുടർന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. 13,608 കോടിരൂപ വായ്പയെടുക്കാൻ
ന്യൂഡൽഹി ∙ കടമെടുപ്പു പരിധി സംബന്ധിച്ച വിഷയം കോടതിയിൽ കീറാമുട്ടിയായതോടെ ഇന്നു വൈകിട്ടു വീണ്ടും ചർച്ച നടത്താൻ നിർദേശം. കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നതു മനസ്സിൽ വയ്ക്കാതെ, ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന തുറന്ന ചർച്ചയ്ക്കാണ് കോടതി നിർദേശിച്ചത്. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിനു അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദേശിച്ചത്.
കോഴിക്കോട്∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് ഫണ്ടില്ലാതെ വലയുന്ന തദ്ദേശസ്ഥാപനങ്ങളിൽ നിന്നും തദ്ദേശ ദിനാഘോഷങ്ങൾക്കായി സർക്കാർ പിരിച്ചത് 5.55 കോടി രൂപ. കൈവശമുള്ള പണം മറച്ചുവച്ചായിരുന്നു തദ്ദേശവകുപ്പിന്റെ നിർബന്ധിത പിരിവ്. മുൻവർഷം പിരിച്ച തുകയിൽ 3.5 കോടി രൂപ മിച്ചമുണ്ടായിട്ടും തദ്ദേശ
കൊളംബോയിൽ ഒരു ലീറ്റർ പെട്രോൾ കിട്ടാൻ 390 രൂപ (ശ്രീലങ്കൻ രൂപ) കൊടുക്കണം, ഒരു സാദാ ഊണ് കഴിച്ചിറങ്ങുമ്പോൾ 1000– 1500 രൂപ പോക്കറ്റിൽ നിന്നിറങ്ങും. എന്നിരുന്നാലും കാര്യങ്ങൾ ഒരു വർഷം മുൻപുണ്ടായിരുന്നതിലും എത്രയോ ഭേദം. ഒരു വർഷം മുൻപുണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ സൂചനപോലും ശ്രീലങ്കൻ തലസ്ഥാനത്തെ തെരുവുകളിൽ കാണാനില്ലെന്ന് അടുത്തയിടെ അവിടം സന്ദർശിച്ച സുഹൃത്ത് പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് എങ്ങും. പ്രധാനമായും ഇന്ത്യക്കാർ. കൊറിയ, ജപ്പാൻ, ചൈന, യുഎസ്, യൂറോപ്പ്... എന്നിവിടങ്ങളിൽനിന്നും ധാരാളം സഞ്ചാരികളെത്തുന്നു. പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും അതിഥികൾക്കു മുന്നിൽ അണിനിരത്തി വിനോദസഞ്ചാരത്തെ രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പതാകവാഹക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് അധികൃതരും ജനവും.
Results 1-10 of 137