Activate your premium subscription today
Wednesday, Mar 26, 2025
തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.
കണ്ടില്ലേ. സമാധാനമായല്ലോ. ലഞ്ച് ബ്രോക്കിന് എന്റെ കാബിന് മുമ്പിലൂടെ പോയ സുഹൃത്ത് ഡോര്‍ പകുതി തുറന്ന് തല അകത്തേക്ക് ഇട്ടിട്ട് എന്നോട് ചോദിച്ചു. എന്നതാ സംഭവം. ഞാന്‍ ചോദിച്ചു ഓ ഒന്നുമറിഞ്ഞില്ല. പാവം. അല്ലേലും ചുറ്റിലും നടക്കുന്നതൊന്നും അറിയാത്തത് തന്നാ നല്ലത്. എന്റെ നേരെ ഒരു പുഛചിരിയും എറിഞ്ഞ് തോമസ്
അഞ്ച് മാസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി ഹോളി ആഘോഷത്തിന് ശേഷം തുടർച്ചയായി അഞ്ചു സെഷനുകളിൽ മുന്നേറ്റം നടത്തി ഇന്ത്യൻ നിക്ഷേപകരുടെ ആസ്തിയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ വളർച്ച സമ്മാനിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 22 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായത്.
ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ വൈകാരിക നില എത്രത്തോളം പ്രധാനമാണെന്ന വസ്തുത ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്ന നീക്കങ്ങളാണ് പോയ ദിവസങ്ങളില്‍ കണ്ടത്. പ്രതികൂലമായ വൈകാരിക നിലയിലുണ്ടായ മാറ്റം അതുവരെ വിപണിയില്‍ ലാഭം ഉണ്ടാക്കികൊണ്ടിരുന്ന കരടികളുടെ നില തെറ്റിക്കുന്ന 'ഷോര്‍ട്ട്
മനുഷ്യന് വേണ്ട ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ ശുദ്ധജലം കോടിക്കണക്കിനു രൂപ മൂല്യമുള്ള ഒരു ബിസിനസ് കൂടിയാണ്. കാലാവസ്ഥ വ്യതിയാനവും, പ്രശ്നങ്ങളും കൂടുന്നതോടെ ഈ ബിസിനസ് ഓരോ ദിവസവും എല്ലാ രാജ്യങ്ങളിലും വളരുകയാണ്. ബിസിനസ് കൂടുന്നത് അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട ഓഹരികളും നന്നായി വളരുന്നുണ്ട്.
യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണിയിൽ കൂട്ടക്കുതിപ്പ്; സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്; കറൻസി വിപണിയിൽ രൂപയ്ക്കു കൂടുതൽ കരുത്ത്.
ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചപ്പോഴും ജാപ്പനീസ്, കൊറിയൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകളുടെ പിന്തുണയിൽ നേട്ടത്തിൽ ക്ളോസ് ചെയ്തു. ഐടി സെക്ടറിലെ വില്പന സമ്മർദ്ദം ശക്തമായിട്ടും 22800 പോയിന്റിൽ
ഐസിഐസിഐ ബാങ്കിന്റെ ചിറകിലേറി ബാങ്കിങ് സെക്ടറും, ഇൻഫോസിസിന്റെ തിരിച്ചു വരവിൽ ഐടി മേഖലയും മുന്നേറ്റം നടത്തിയതോടെ ഇന്ത്യൻ വിപണി ഒന്നര ശതമാനം മുന്നേറ്റം ഇന്ന് നടത്തി. ജാപ്പനീസ് വിപണി 1.24% മുന്നേറിയപ്പോൾ ഇന്ന് രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറി ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക വാർഷിക നേട്ടം 48% മായി
അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെയും ചൈനീസ് സാമ്പത്തിക ഉത്തേജന പ്രഖ്യാപനത്തിന്റെയും പിൻബലത്തിൽ നേട്ടത്തിൽ ആരംഭിച്ച മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും നേട്ടം കുറിച്ചു. ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിൽ തുടർന്നപ്പോൾ കൊറിയൻ വിപണി 1.73%വും ജാപ്പനീസ് വിപണി
നീണ്ടുപോകുന്ന അനിശ്ചിതത്വം. അതേസമയം, പ്രതീക്ഷ നൽകുന്ന കണക്കുകളും നിരീക്ഷണങ്ങളും. വിരുദ്ധ സാഹചര്യങ്ങൾ തീർത്തിരിക്കുന്ന വിഷമസന്ധിയിൽ വഴിയറിയാനാകാതെ പരിമിതമായ നിലവാരത്തിലെ കയറ്റിറക്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഓഹരി വിപണി. അനിശ്ചിതത്വത്തിനു കാരണം ഒന്നേയൊന്നു മാത്രം: അമേരിക്ക. പ്രതീക്ഷയ്ക്കുള്ള കാരണങ്ങൾ ഏറെയുണ്ട്: ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചില്ലറ വിലക്കയറ്റത്തെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിലെ തുടരുന്ന ഇടിവ്, വ്യവസായോൽപാദന സൂചികയിലെ വർധന, വായ്പ നിരക്കുകൾ വീണ്ടും കുറയ്ക്കാനാകുന്ന സാഹചര്യം, ഡോളർ – രൂപ വിനിമയ നിരക്കിൽ ഏറെക്കുറെ കൈവന്നിരിക്കുന്ന സ്ഥിരത, ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലെ കുറവ്, ഇന്ത്യൻ വിപണിയുടെ സാധ്യതകൾ സംബന്ധിച്ച് ആഗോള തലത്തിൽ സാന്നിധ്യമുള്ള ധനസേവനദാതാക്കളിൽനിന്നുള്ള നിരീക്ഷണങ്ങൾ എന്നിങ്ങനെ.
Results 1-10 of 373
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.