Activate your premium subscription today
കൊച്ചി ∙ മസാല ബോണ്ട് വിഷയത്തിൽ മൂന്നു വർഷമായി രേഖകൾ ഇ.ഡി പരിശോധിക്കുകയാണെന്നും എന്നാൽ നിയമാധികാരമില്ലാതെയാണു സമൻസ് അയയ്ക്കുന്നതെന്നും കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
കൊച്ചി ∙ മസാല ബോണ്ടുവഴി വിദേശത്തുനിന്നു ഫണ്ടു ലഭിച്ചതിൽ നിയമലംഘനമുണ്ടെന്ന് ആർബിഐ കണ്ടെത്തിയാൽ മാത്രമേ ഇ.ഡിക്ക് അന്വേഷണം നടത്താനാവൂ എന്ന് കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി തുടർച്ചയായി സമൻസുകൾ അയയ്ക്കുന്നതിനെതിരെ കിഫ്ബി നൽകിയ ഹർജിയാണു ജസ്റ്റിസ് ടി.ആർ.രവി പരിഗണിച്ചത്.
കൊച്ചി ∙ കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ്
കൊച്ചി∙ മുൻ ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കിഫ്ബി മസാലബോണ്ട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നായിരുന്നു സിംഗിൾ െബഞ്ച് ജഡ്ജി ടി.ആർ.രവിയുടെ ഉത്തരവ്.
കൊച്ചി∙ വിദേശത്തു മസാല ബോണ്ട് പുറപ്പെടുവിച്ച തീരുമാനത്തിൽ പ്രധാന പങ്കാളി മുൻമന്ത്രി തോമസ് ഐസക് ആണെന്ന ഇ.ഡിയുടെ ആരോപണം തള്ളി കിഫ്ബിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ. മസാല ബോണ്ടിലൂടെ സമാഹരിച്ച 2150 കോടി രൂപയും കഴിഞ്ഞ മാർച്ചിൽ തിരികെ നൽകിയിട്ടുള്ളതാണെന്നും സിഇഒ: ഡോ. കെ. എം. ഏബ്രഹാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും.
തിരുവനന്തപുരം ∙ മസാല ബോണ്ടിന്റെ പേരിൽ വിവാദം തുടരുന്നതിനിടെ, ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചു. ബുധനാഴ്ചയാണു കാലാവധി പൂർത്തിയായതിനെ തുടർന്നു തുക തിരിച്ചടച്ചത്. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. ബോണ്ടിൽ ക്രമക്കേട് ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്.
കൊച്ചി∙ മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വരം കടുപ്പിക്കുന്നു. ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്ദേശം. അന്നാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ്. പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ്
തിരുവനന്തപുരം ∙ 9.10% പലിശയ്ക്ക് ബോണ്ടിറക്കി 620 കോടി രൂപ സമാഹരിക്കാൻ കിഫ്ബി. 2 ബാങ്കുകളാണ് ബോണ്ടുകൾ വാങ്ങി കിഫ്ബിക്കു പണം നൽകുന്നത്. 10 വർഷം കൊണ്ടാണു തിരിച്ചടയ്ക്കേണ്ടത്. നിലവിലെ വായ്പകൾ തിരിച്ചടയ്ക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമൊക്കെയാണ് കിഫ്ബിയുടെ ധനസമാഹരണം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ടിലൂടെ സമാഹരിച്ച 2,150 കോടി രൂപ ഇൗ മാസമാണ് കിഫ്ബി തിരിച്ചടയ്ക്കേണ്ടത്. ഇതിനു പുറമേ കരാറുകാർക്കായി 100 കോടിയോളം രൂപ നൽകാനുമുണ്ട്.
കൊച്ചി ∙ മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇതു സംബന്ധിച്ച് മുൻ മന്ത്രി തോമസ് ഐസക്കിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തുകൊണ്ടാണെന്ന് ഇ.ഡി. അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
കൊച്ചി∙ മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് (ഇ.ഡി) കോടതിയിൽ. നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇ.ഡി കോടതിയെ അറിയിച്ചത്. കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യംവ്യക്തമാക്കിയിട്ടുണ്ട്.
Results 1-10 of 40