Activate your premium subscription today
ന്യൂഡൽഹി∙ രാജ്യത്തെ നിർജീവമായ ജൻധൻ അക്കൗണ്ടുകളിലായി 14,750 കോടി രൂപയുണ്ടെന്ന് കണക്കുകൾ. പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം രാജ്യത്താകെ 54.03 കോടി ബാങ്ക് അക്കൗണ്ടുകളാണു തുറന്നിട്ടുള്ളത്. ഇതിൽ 11.30 കോടി അക്കൗണ്ടുകൾ ഇപ്പോൾ ആക്ടീവ് അല്ല. കഴിഞ്ഞ നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരമാണ് 14,750 കോടി രൂപ
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ വായ്പകൾ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം ∙ പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ ഇടപെടില്ലെന്നും അവർക്കു സ്വയംഭരണാവകാശമുണ്ടെന്നും ആവർത്തിച്ചു പറയുമ്പോഴും കേന്ദ്ര ഇടപെടൽ ശക്തമാകുന്നു. സ്ഥലംമാറ്റ നയത്തിൽ അനുഭാവപൂർവമായ നിർദേശങ്ങളുമായി ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസേവന വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയെങ്കിലും അതിനു മുൻപിറക്കിയ 2 സർക്കുലറുകളും ബാങ്കുകളുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.
കോട്ടയം ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ സ്ഥലംമാറ്റങ്ങൾ കൂടുതൽ അനുഭാവപൂർവമാക്കി കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവന വിഭാഗം പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. അതതു ബോർഡുകളുടെ അംഗീകാരം നേടി അടുത്ത സാമ്പത്തിക വർഷം ഇവ നടപ്പാക്കണം. സ്ത്രീകളെ കഴിയുന്നിടത്തോളം അടുത്ത പ്രദേശങ്ങളിലേക്കേ സ്ഥലംമാറ്റാവൂവെന്നാണു നിർദേശം. വിദൂര സ്ഥലത്തേക്കു മാറ്റിയാൽ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.
നേട്ടത്തോടെ തുടങ്ങി മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ടെങ്കിലും ലാഭത്തിലാണ് ക്ളോസ് ചെയ്തത്. നഷ്ടങ്ങൾക്കൊടുവിൽ 200 ദിന മൂവിങ് ആവറേജായ 23350 പോയിന്റിൽ ഇന്നലെ പിന്തുണയുറപ്പിച്ച നിഫ്റ്റി ഇന്ന് 23780 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് രാജ്യാന്തര വിപണികൾക്കൊപ്പം വീണത്. നിഫ്റ്റി 23518
ന്യൂഡൽഹി∙ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും അദാനി ഗ്രൂപ്പിന്റെ ലാഭവും ആസ്തിയുമായി മാറുന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുമേഖലാ ബാങ്കുകൾ 10 കമ്പനികൾക്ക് 61,832 കോടി രൂപ വായ്പ നൽകിയെന്നും എന്നാൽ ഈ കമ്പനികളെല്ലാം ഒറ്റയടിക്ക് 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്നുമാണ് രാഹുലിന്റെ ആരോപണം. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രിക വിദ്യയാണെന്നും രാഹുൽ പരിഹസിക്കുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറും മുമ്പ് ഇന്ത്യയിൽ പൊതുമേഖലയിൽ 27 ബാങ്കുകളുണ്ടായിരുന്നു. ഇപ്പോൾ 12. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം 5 അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃകമ്പനിയായ എസ്ബിഐയിൽ ലയിപ്പിച്ചത് 2017ലാണ്.
2023-24 സാമ്പത്തിക വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. ഇതുവരെയുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊടുത്ത ലാഭവിഹിതത്തിന്റെ ഇരട്ടിയിലധികമാണിത്. എന്നാൽ, ബാങ്കുകളുടെ ബാങ്കായ ആർബിഐ എങ്ങനെയാണ് ലാഭമുണ്ടാക്കുന്നത്? നോട്ടുകളുടെ
2023 സാമ്പത്തികവർഷം പബ്ലിക് സെക്ടർ അണ്ടർടേക്കിങ് (പിഎസ്യു) ബാങ്കുകൾക്കു നല്ല കാലമാണ്. വരുമാനവും ലാഭവുംകൊണ്ട് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ നിന്നുണ്ടാക്കിയ നേട്ടം ചില്ലറയല്ല. ഡിജിറ്റൽ ബാങ്കിങ് സജീവമായ ഇക്കാലത്ത് മികച്ച സേവനം നൽകുന്നതിനായി ബാങ്കുകൾ പരസ്പരം മത്സരിക്കുന്നത് വിപണിയിലും ഗുണം ചെയ്യുന്നതായാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം നിഫ്റ്റി പൊതുമേഖലാ ബാങ്ക് സെക്ടർ 65% മുന്നേറി നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജം ഈ മേഖലയ്ക്കുണ്ട്.
ബാങ്ക് ഓഫ് ബറോഡ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്സിന്സിന്റെ (BoB Financial Solutions Ltd-BFSL) 49 ശതമാനത്തോളം ഓഹരികള്‍ വില്‍ക്കും. പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിലുള്ള ഉപ സ്ഥാപനമാണ് ബിഎഫ്എസ്എല്‍. ഓഹരി വില്‍പ്പനയ്ക്ക് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. നിലവില്‍ ബാങ്ക് ഓഫ്
Results 1-10 of 28