Activate your premium subscription today
കൊച്ചി∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ 32–ാം നോൺ- കൺവർട്ടിബിൾ ഡിബഞ്ചർ (ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ തുടങ്ങി. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ് വിപണിയിൽ എത്തുന്നത്. ഡിസംബർ 6 വരെയാണ് കടപ്പത്രങ്ങൾക്കായി അപേക്ഷിക്കാനാവുക. വിവിധ കാലാവധികളിലായി 8
വാഷിങ്ടൻ ∙ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഫ്ലോറിഡ സ്വദേശി ഹാരൂൺ അബ്ദുൽ മാലിക് യേനറിനെ (30) എഫ്ബിഐ അറസ്റ്റ് ചെയ്തു.
ദുബായ് ∙ അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്റെ ഓഹരി വിൽപന ആരംഭിച്ചു. ഓഹരികൾക്കു നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. വിൽപന ആരംഭിച്ച ആദ്യ മണിക്കൂറിൽ വില 2.5% ഇടിഞ്ഞെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറി സ്ഥിരതയിലെത്തി. ഉച്ചയ്ക്ക് 1.40
ദുബായ്∙ ഓഹരി വിപണിയിൽ ആവശ്യക്കാരുടെ എണ്ണം പലമടങ്ങ് വർധിച്ചതിന്റെ പശ്ചാത്തലത്തിൽ 30% ഓഹരികൾ വിൽക്കാൻ ലുലു റീട്ടെയ്ൽ തീരുമാനിച്ചു. നേരത്തെ 25 ശതമാനം ഓഹരികളാണ് (ഐപിഒ) വിൽക്കാൻ തീരുമാനിച്ചിരുന്നത്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഓഹരികൾക്കും അപേക്ഷകരെത്തിയിരുന്നു. പുതിയ തീരുമാനം വന്നതോടെ
അവ്യക്തത മൂലമുള്ള ആശങ്ക. ‘ആങ്സൈറ്റി ഡിസോഡർ’ എന്നു മനഃശാസ്ത്രത്തിന്റെ ഭാഷയിൽ വിശേഷിപ്പിക്കാവുന്ന ഈ രോഗാവസ്ഥയാണോ ഏറ്റവും ഒടുവിലെ വ്യാപാരദിനത്തിൽ ഓഹരി വിപണിയിലാകെ വ്യാപിച്ചതെന്നു സംശയിക്കണം. കാരണം എന്തായാലും വ്യാപാരത്തിന്റെ ഓരോ സെക്കൻഡിലും നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു ചോർന്നുപോയത് 25 കോടിയോളം രൂപയാണ്; ആകെ ഏകദേശം 5 ലക്ഷം കോടി രൂപ! യുഎസിലെ തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട കണക്കുകളെപ്പറ്റിയുള്ള അവ്യക്തതയുടെ അസ്വസ്ഥതയാണു വിപണിയിലാകെ വ്യാപിച്ചതെന്നു കരുതുന്നവരുണ്ട്. ഫെഡറൽ റിസർവ് അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന പലിശ നയം പ്രസ്തുത കണക്കുകളെക്കൂടി ആശ്രയിച്ചായിരിക്കുമല്ലോ എന്നതിനാൽ വിപണിയുടെ ആശങ്ക സ്വാഭാവികം. പക്ഷേ, അത് അപകടകരമായ നിലയിലേക്ക്...
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കുറെ മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചെറുകിട നിക്ഷേപകർക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം ദിവസവും ഉണ്ടാകുന്നത് തിരിച്ചറിഞ്ഞാണ് ഈ മാറ്റം കൊണ്ടുവരുന്നത്. എന്നാൽ ഇത്തരത്തിലുള്ള
ഇതാണ് എക്സ്പ്രസ്വേ. സെൻസെക്സിന്റെയും നിഫ്റ്റിയുടെയും അതിവേഗ പാത. സെൻസെക്സ് 80,000, നിഫ്റ്റി 24,000 എന്നീ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുകയാണെങ്കിലും ഇരു സൂചികകളുടെയും ഈ പാതയിലൂടെയുള്ള മുന്നേറ്റത്തിന് ഇനിയുമേറെ ദൂരം പിന്നിടാനുള്ള ഇന്ധനം ബാക്കി. എന്നാൽ മുന്നേറ്റത്തിനു വേഗം കുറയുന്നുണ്ടോ എന്നു കടന്നുപോയ വ്യാപാരവാരത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ നേരിയ സംശയം. നിഫ്റ്റിയിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ നോക്കുക: സൂചികയുടെ ചലന പരിധി 408 പോയിന്റുകൾക്കിടിൽ പരിമിതപ്പെട്ടിരുന്നു. മുന്നേറ്റത്തിന് ആക്കം കുറയുന്നുണ്ടോ എന്ന സംശയത്തിന് ഇതാണു കാരണം.
തൃശൂർ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് സംയോജിത വരുമാനത്തിൽ 27 ശതമാനം വളർച്ച നേടി. ഇന്ത്യയിലെ വരുമാനത്തിൽ മാത്രം 29 ശതമാനം വളർച്ചയുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച
കഴിഞ്ഞ നാല് വര്‍ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് ആഗോള സമ്പദ്വ്യവസ്ഥ അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരി, റഷ്യ- യുക്രെയ്ൻ യുദ്ധം, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കടുത്ത പണനയങ്ങള്‍, ഇസ്രയേല്‍-ഗാസ സംഘര്‍ഷം എന്നിവയെല്ലാം ആഗോള സമ്പദ്വ്യവസ്ഥയെ അതീവ സമ്മര്‍ദത്തിലാക്കിയ സാഹചര്യങ്ങളായിരുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തെയാകെ അദ്ഭുതപ്പെടുത്തിയത് ഈ സാഹചര്യങ്ങളെ ലോക സമ്പദ്വ്യവസ്ഥ ശക്തമായി പ്രതിരോധിച്ചതിലാണ്. ആഗോള സമ്പദ്വ്യവസ്ഥ 2020ലെ വന്‍ തകര്‍ച്ചയില്‍നിന്ന് ശക്തമായി പിന്നീട് തിരിച്ചുകയറി. അതേസമയം പണപ്പെരുപ്പം വലിയ തോതില്‍ കുറയുകയും ചെയ്തു. യുക്രെയ്നിലും ഗാസയിലും യുദ്ധങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നില്ല. ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഭയവും ഏതാണ്ട് അപ്രത്യക്ഷമായി...
ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കണമെന്ന സെബിയുടെ (SEBI) സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഫീസ് ഈടാക്കുന്നത്. അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം അടിസ്ഥാനമാക്കി സ്ലാബ്
Results 1-10 of 23