ആ ‘തിരിച്ചു വരവ്’ സംഭവിച്ചാൽ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണി; സുരക്ഷിതമാണോ ഓഹരി വിപണി? മുന്നിൽ വാണിജ്യ യുദ്ധം?
Mail This Article
കഴിഞ്ഞ നാല് വര്‍ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് ആഗോള സമ്പദ്വ്യവസ്ഥ അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരി, റഷ്യ- യുക്രെയ്ൻ യുദ്ധം, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കടുത്ത പണനയങ്ങള്‍, ഇസ്രയേല്‍-ഗാസ സംഘര്‍ഷം എന്നിവയെല്ലാം ആഗോള സമ്പദ്വ്യവസ്ഥയെ അതീവ സമ്മര്‍ദത്തിലാക്കിയ സാഹചര്യങ്ങളായിരുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തെയാകെ അദ്ഭുതപ്പെടുത്തിയത് ഈ സാഹചര്യങ്ങളെ ലോക സമ്പദ്വ്യവസ്ഥ ശക്തമായി പ്രതിരോധിച്ചതിലാണ്. ആഗോള സമ്പദ്വ്യവസ്ഥ 2020ലെ വന്‍ തകര്‍ച്ചയില്‍നിന്ന് ശക്തമായി പിന്നീട് തിരിച്ചുകയറി. അതേസമയം പണപ്പെരുപ്പം വലിയ തോതില്‍ കുറയുകയും ചെയ്തു. യുക്രെയ്നിലും ഗാസയിലും യുദ്ധങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നില്ല. ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഭയവും ഏതാണ്ട് അപ്രത്യക്ഷമായി...