Activate your premium subscription today
ന്യൂഡൽഹി∙ വാട്സാപ്പിലും മറ്റ് മെസേജിങ് ആപ്പുകളിലും വരുന്ന അജ്ഞാത കോളുകൾ തട്ടിപ്പാണോയെന്നറിയാൻ ട്രൂകോളറിൽ ഉടൻ സംവിധാനം വരുന്നു. നിലവിൽ ഫോണിൽ നേരിട്ട് വരുന്ന കോളുകളുടെ ഉറവിടം മാത്രമാണ് ട്രൂകോളർ വഴിയറിയാനാകുന്നത്. ഒന്നു രണ്ടാഴ്ചയയായി വ്യാപകമായി രാജ്യാന്തര വെർച്വൽ നമ്പറുകളിൽ നിന്ന് ധാരാളം പേർക്ക്
ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷണക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് ഡേറ്റാബേസിലേക്ക് എടുത്താണ് നിലവിൽ പേരുകൾ കാണിക്കുന്നത്. പലരുടെയും ഫോണിൽ നിങ്ങളുടെ നമ്പർ പല തരത്തിലായിരിക്കും സേവ് ചെയ്തിട്ടുണ്ടാവുക. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ഒരുപോലെ വരുന്ന പേരാണ് ട്രൂകോളർ എടുക്കുക. ഇതെപ്പോഴും ശരിയാകണമെന്നില്ല. ഒരാൾക്ക് സ്വന്തം നിലയിൽ തന്റെ ഡിസ്ല്പേ നെയിം മാറ്റാനും കഴിയും. സർക്കാർ സംവിധാനത്തിൽ നമ്മുടെ കെവൈസി രേഖയിലെ അതേ പേര് തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക. എന്നാൽ പലരും സിം എടുത്തിരിക്കുന്നത് ബന്ധുക്കളുടെ ഐഡി ഉപയോഗിച്ചാണെന്നതിനാൽ പുതിയ സംവിധാനത്തിലും പിഴവുകളുണ്ടാകാം. കോളർ ഐഡിയുടെ വരവോടെ സമാനമായ സേവനം നൽകുന്ന ട്രൂകോളർ ആപ്പിന്റെ അവസാനമാകുമോ? ട്രായിയുടെ പുതിയ നീക്കത്തെക്കുറിച്ച്, ട്രൂകോളർ ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാല മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സുതുറക്കുന്നു...
Results 1-2