Activate your premium subscription today
അബുദാബി ∙ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് സുസ്ഥിര ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
നഗരവാസികളുടെ ജീവിതം കുരുക്കിലാക്കി വീണ്ടും മാഞ്ചാ നൂൽ ഭീഷണി. വ്യാസർപാടി മേൽപാതയിൽ മാതാപിതാക്കൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുള്ള കുട്ടിക്കു കഴുത്തിൽ മാഞ്ചാ നൂൽ കുരുങ്ങി ഗുരുതര പരുക്കേറ്റു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും 7 തുന്നലുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വ്യാസർപാടിയിൽ മറ്റൊരു സംഭവത്തിൽ നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ വിശാഖപട്ടണത്തു നിന്ന് മറ്റന്നാൾ തിരികെയെത്തിക്കും. ഇപ്പോൾ വിശാഖപട്ടണത്ത് ഒബ്സർവേഷൻ ഹോമിൽ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും.
പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ കൂട്ട കുറ്റവിചാരണയ്ക്കും ദിവസങ്ങൾ നീണ്ട മർദനത്തിനും ഇരയാകുമ്പോൾ ‘അരുത്’ എന്നുപറയാൻ ഒരു നാവും പൊന്തിയില്ല. മരവിച്ച മനസ്സോടെ വിദ്യാർഥികൾ ആ വേട്ടയാടൽ നോക്കിനിന്നു. രോഗാതുരമായ ആ നിസ്സംഗതയ്ക്ക് അവനു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. വീട്ടുകാർപോലും അറിയാതെ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞുകൊന്ന അവിവാഹിതയായ പെൺകുട്ടിയുടെ അടുത്തു പൊലീസെത്തിയപ്പോൾ അവൾ ചോദിച്ചത് ‘എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?’ എന്നായിരുന്നു. ചെയ്തതു കുറ്റകൃത്യമാണെന്ന തോന്നൽപോലും അവൾക്കില്ലായിരുന്നു. വേണ്ടെന്നു തോന്നിയ ഒരു വസ്തു ഉപേക്ഷിച്ചു എന്നൊരു ഭാവം. കുറ്റബോധം ഇല്ലാത്തതുകൊണ്ടു പശ്ചാത്താപവും ഇല്ല. പ്രണയം വേണ്ടെന്നുവച്ചതിനു പെൺകുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി പറഞ്ഞു: ‘പതിനാലു വർഷം കഴിഞ്ഞാൽ ഞാൻ പുല്ലുപോലെ പുറത്തിറങ്ങും’. അവളുടെ ശരീരത്തിൽ ഒന്നും രണ്ടുമല്ല, പതിനെട്ടു കുത്തുകളേറ്റിരുന്നു. മനഃശാസ്ത്രജ്ഞർക്ക് ഇഴകീറി പരിശോധിക്കാനും പഠിക്കാനും വേണ്ടതിലേറെ ഹിംസ കേരളീയ സമൂഹത്തിൽ എത്തുന്നുണ്ട്. വീട്ടിൽ, തൊഴിലിടത്തിൽ, പൊതുഇടങ്ങളിൽ, സമൂഹമാധ്യമങ്ങളിൽ, സിനിമകളിൽ... എല്ലായിടത്തും അക്രമോത്സുകത നിറയുന്നു.
അബുദാബി ∙ ബാലാവകാശ നിയമം ഉറപ്പാക്കി കുട്ടികൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് യുഎഇയിലെ ശിശുസംരക്ഷണ സമിതികളെ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിയമ, സാമൂഹിക, വിദ്യാഭ്യാസ വകുപ്പുകളെയും ശൃംഖലയിൽ കണ്ണികളാക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ
‘എന്റെ ജീവിതം മുഴുവൻ കുട്ടിക്കായി മാറ്റിവച്ചിരിക്കുന്നു’ എന്ന് പലപ്പോഴും അമ്മമാർ പറയുന്നതു കേട്ടിട്ടുണ്ട്.മിക്കവാറും എല്ലാ അമ്മമാരുടെ കാര്യത്തിലും അത് ശരിയും ആണ്. ജീവിതം എല്ലാവർക്കും ഒന്നല്ലേ ഉള്ളൂ. അപ്പോൾസ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അതു വലിയ
ഉഡുപ്പി∙സ്വർണക്കടയിൽ ബാലവേലയിൽ ഏർപ്പെട്ട മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് രക്ഷിച്ചു. ഉഡുപ്പി ചിത്തരഞ്ചൻ സർക്കിളിന് സമീപമുള്ള സ്വർണക്കടയിൽ ആഭരണങ്ങൾ രാസപദാർഥം ഉപയോഗിച്ച് മിനുക്കുന്ന ജോലി ചെയ്യുകയായിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തി അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. പ്രദേശ
ഇന്ത്യയിലെ അനധികൃത മൈക്ക ഖനന കേന്ദ്രങ്ങളെ കുറിച്ച് 2016ൽ റോയിറ്റേഴ്സ് പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോർട്ടിന്റെ തലക്കെട്ട് ഇതായിരുന്നു– ബ്ലഡ് മൈക്ക! കുട്ടികളുടെ ജീവന്റെയും സ്വപ്നത്തിന്റെയും ചോര പൊടിഞ്ഞ മൈക്ക ഖനനത്തിന്റെ നൊമ്പരപ്പെടുത്തുന്ന കഥകൾ. | Mica | Rihanna | Fenty Beauty | Child Workers | Manorama News
ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വരവിലാപം’ എന്നെഴുതിയതു കവി വി.മധുസൂദനൻ നായരാണ്, ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിൽ. ഒരു അഞ്ചു വയസ്സുകാരിയിൽനിന്ന് കൊടുംവേദനയോടെ ഉയർന്നുപൊങ്ങി, അമർന്നുമാഞ്ഞ നിസ്സഹായ നിലവിളി ഇനി എത്രയോകാലം നമ്മുടെ ഉറക്കംകെടുത്തുമെന്നു തീർച്ച. ആ ഒടുവിലത്തെ കരച്ചിലിനുമുന്നിൽ നമ്മുടെ മാപ്പപേക്ഷയ്ക്ക് എന്തു പ്രസക്തി! ക്രൂരപീഡനത്തിനിരയാക്കി ഒരു നരാധമൻ കൊലപ്പെടുത്തിയ ആലുവയിലെ ബാലികയെയോർത്ത് കേരളം വിലപിക്കുകയാണിപ്പോൾ. ബിഹാറിൽനിന്നു കുടുംബത്തോടൊപ്പം ഇവിടെയെത്തിയവൾ കേരളത്തെ കണ്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. മലയാള വാക്കുകൾ എഴുതിപ്പഠിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
മാള ∙ 3 വയസ്സുകാരൻ കളിക്കുന്നതിനിടെ മൂക്കിലിട്ട നട്ട് പുറത്തെടുത്തത് 5 വർഷങ്ങൾക്കു ശേഷം. എട്ട് വയസ്സുകാരന്റെ മൂക്കിൽ നിന്നാണ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ട് പുറത്തെടുത്തത്. 3 വയസ്സുള്ളപ്പോഴാണ് നട്ട് മൂക്കിലിട്ടതെന്നു കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർച്ചയായി ജലദോഷവും
Results 1-10 of 23