സഞ്ജു വിശ്വനാഥ് സാംസൺ (ജനനം: 11 നവംബർ 1994) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 2021 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. 2014 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫി വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയും ഇതാണ്.