Activate your premium subscription today
ആലുവ∙ ‘മകളുടെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ ഒരു വീട്, കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾക്കായി ഒരു കല്ലറ, കുറ്റവാളിയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണം’–ഈ 3 ആവശ്യങ്ങളേ തങ്ങൾക്കുള്ളൂ എന്ന് കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മാതാപിതാക്കൾ. മകളുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ അവളുടെ കുഴിമാടത്തിൽ പ്രാർഥിച്ച
ആലുവ ∙ ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മാതാപിതാക്കൾ മകളുടെ കൊലയാളിക്കു കോടതി തൂക്കുകയർ വിധിച്ചതറിഞ്ഞ ശേഷം വീണ്ടും കീഴ്മാട് ശ്മശാനത്തിൽ പ്രാർഥിക്കാൻ എത്തി. അവൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ അവർ വിളക്കു തെളിച്ചു. മകളുടെ പേരെഴുതിയ പുഷ്പചക്രം സമർപ്പിച്ചു. ചിത്രത്തിൽ മാല ചാർത്തി. അര മണിക്കൂർ അവിടെ ചെലവഴിച്ചാണു മടങ്ങിയത്.
കൊച്ചി ∙ ബിഹാർ സ്വദേശി അസഫാക് ആലം കൊലപ്പെടുത്തിയ 5 വയസ്സുകാരിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കേസെടുത്ത് ആലുവ പൊലീസ്. മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണു കേസ്. മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ഐഎൻടിയുസി വനിതാ വിഭാഗം
കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിനു സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്ഡ് ചെയ്തു. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണു തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്നാണു വിശദീകരണം
കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന് ആരോപണം. സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്. നേതാവിനും ഭർത്താവിനുമെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. പല ആവശ്യങ്ങൾ പറഞ്ഞ് ഇവർ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോൾ
നമ്മുടെ രാജ്യത്തു കുറ്റപത്രം നൽകപ്പെടുന്ന കേസുകളിൽ ചെറിയൊരു ശതമാനം മാത്രമാണു ശിക്ഷയിൽ എത്തുന്നത്. ഭൂരിഭാഗം പ്രതികളും വിട്ടയയ്ക്കപ്പെടുന്നതിൽനിന്നു മനസ്സിലാകുന്നത്, നിരപരാധികളെ കേസിൽപെടുത്തി അല്ലെങ്കിൽ വേണ്ടത്ര തെളിവു കണ്ടെത്താനായില്ല എന്നാണ്. ഇതിൽനിന്നു വ്യത്യസ്തമായി, ആലുവ കേസിന്റെ അന്വേഷണഘട്ടം മുതൽ കാണാനായ ശുഷ്കാന്തിയും പ്രതിബദ്ധതയും ക്രിമിനൽ നീതി നടത്തിപ്പ് എങ്ങനെ വേണമെന്നതിനു മാതൃകയാണ്.
ഈ കോടതിവിധി മനസ്സിനു തന്ന ധൈര്യം ചെറുതല്ല. ചോദിക്കാനും പറയാനും സംരക്ഷിക്കാനും ആരെങ്കിലുമുണ്ടല്ലോ എന്ന ധൈര്യം. അഞ്ചുവയസ്സായ ആ കുട്ടിയുടെ മുഖം ഞാൻ കണ്ടിട്ടില്ല. പക്ഷേ, എനിക്കു പരിചയമുള്ള എത്രയോ കുട്ടികളുടെ മുഖം ഓർമ വരുന്നുണ്ട്; കരഞ്ഞുതളർന്ന അമ്മമാരുടെ മുഖവും. നിയമവ്യവസ്ഥയിലും കോടതിയിലുമുള്ള വിശ്വാസം ഒന്നുകൂടി ബലപ്പെടുത്തുന്നതായി ഈ വിധി.
കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന ശിശുദിനമായിരുന്നു ഇന്നലെ; കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും നീതി ഉറപ്പാക്കാനുമുള്ള പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാർഷികദിനവും. അതുകൊണ്ടുതന്നെ, ഇന്നലെയുണ്ടായ ഈ ശിക്ഷാവിധിയിലെ പാഠവും കർശന താക്കീതും വരുംകാലത്തേക്കു കൂടിയുള്ളതാണ്.
കൊച്ചി ∙ ‘ഒരു സമൂഹം അവരുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നതാണ് ആ സമൂഹത്തിന്റെ യഥാർഥ സവിശേഷത’- വർണവിവേചന വിരുദ്ധ സമരങ്ങളുടെ നായകനും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റും നൊബേൽ ജേതാവുമായ നെൽസൺ മണ്ടേലയെ ഉദ്ധരിച്ചാണ് ആലുവയിൽ 5 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി കോടതി പ്രസ്താവിച്ചത്. കോടതിയുടെ
പാലക്കാട് ∙ ‘‘തൂക്കുകയർ വിധി പേപ്പറുകളിൽ മാത്രം ഒതുങ്ങും. ഇവനെയും സർക്കാർ തീറ്റിപ്പോറ്റും. ഇവിടെ നീതി കിട്ടുന്നത് പ്രതികൾക്കു മാത്രമാണ്. ഗോവിന്ദച്ചാമി തൂക്കിലേറ്റപ്പെട്ടിരുന്നെങ്കിൽ അക്രമികൾക്കു താക്കീതെങ്കിലും ആകുമായിരുന്നു’’– ആ അമ്മയുടെ കണ്ണീർ തോരുന്നില്ല. 12 വർഷം മുൻപു ട്രെയിൻ യാത്രയ്ക്കിടെ
Results 1-10 of 103